വെള്ളപ്പാറയിലെ തേനിച്ച കൂടുകള്‍.... കാട്ടുതേനിന്റെ തേനറകള്കാണാം രാജകുമാരി വെള്ളപ്പാറയില്‍ എത്തിയാല്‍...!!!
രാജാക്കാട്:കാട്ടുതേനിന്റെ വലിയ ശേഖരണമൊരുക്കി രാജകുമാരി വെള്ളപ്പാറ. പാറയിടുക്കുകളില്‍ തലകീഴായി കിടക്കുന്ന തേനിച്ച കൂടുകളുടെ വിസ്മയ കാഴ്ചകളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. രാജകുമാരി നോര്‍ത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് തേന്പാറകള് നിലകൊള്ളുന്നത്. പ്രകൃതി സുന്ദരമായ പ്രദേശത്തെ ഈ അപൂര്‍വ്വ കാഴ്ച തേടി നിരവിധി ആളുകളാണ് ഇവിടേക്ക് എത്തുന്നതും.

മുമ്പ് വെള്ളപ്പാറയില്‍ ആയിരക്കണക്കിന് തേനീച്ചകള്‍ കൂടുകൂട്ടാറുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍, സമീപ പ്രദേശങ്ങളിലെ കൃഷിയിടത്തിലും മറ്റും വര്‍ധിക്കുന്ന കീടനാശിനി പ്രയോഗംമൂലവും കാലാവസ്ഥാ വ്യതിയാനംമൂലവും തേനീച്ചകള്‍ ഗണ്യമായി കുറഞ്ഞു. നിലിവില്‍ നൂറോളം കൂടുകളാണ് ഇവിടെ ഉള്ളത്.പലപ്പോഴും തമിഴ്നാട്ടില്‍ നിന്നുള്ള ആദിവാസികളാണ് ഇവിടെ സ്ഥിരമായി എത്തി തേന്‍ സംഭരിക്കുന്നത്. പത്തോളം പേര് കുടുംബമായി എത്തി ദിവസങ്ങളോളം പാറയ്ക്ക് സമീപം താമസിച്ചാണ് തേന്‍ സംഭരിക്കാറുള്ളത്.
രാത്രിയില്‍ മലയുടെ മുകളില്‍ നിന്ന് വടംകെട്ടി ആളുകള്‍ താഴേക്കിറങ്ങും. തീപന്തംകൊണ്ട് തേനീച്ചകളെ തുരത്തി തേന്‍ കൂടുകള്‍ അറുത്ത് താഴേയ്ക്കിടും. കൂട്ടത്തിലുള്ളവര്‍ വലിയ പാത്രത്തില്‍ താഴെ നിന്ന് പിടിക്കും.ഒരു അറയില്‍ നിന്ന് 15 ലിറ്ററോളം വരെ തേന്‍ ആദിവാസികള്‍ ശേഖരിക്കാറുണ്ട്. മികച്ച വിലയ്ക്ക് ഇവര്‍ ഇവിടെ തന്നെ വില്പന നടത്തുകയും ചെയ്യും. മായം ചേര്‍ക്കാതെ ലഭിക്കുന്ന തേനിന് ആവശ്യക്കാരും ഏറെയാണ്. ഏറെ സാഹസികത നിറഞ്ഞ തേന്‍ ശേഖരിക്കലിന് പ്രദേശവാസികള്‍ മുതിരാറില്ലെന്നതാണ് വസ്തുത.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications