ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളപ്പാറയിലെ തേനിച്ച കൂടുകള്‍.... കാട്ടുതേനിന്റെ തേനറകള്‍കാണാം രാജകുമാരി വെള്ളപ്പാറയില്‍ എത്തിയാല്‍...!!!

Google Oneindia Malayalam News

രാജാക്കാട്:കാട്ടുതേനിന്റെ വലിയ ശേഖരണമൊരുക്കി രാജകുമാരി വെള്ളപ്പാറ. പാറയിടുക്കുകളില്‍ തലകീഴായി കിടക്കുന്ന തേനിച്ച കൂടുകളുടെ വിസ്മയ കാഴ്ചകളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. രാജകുമാരി നോര്‍ത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് തേന്‍പാറകള്‍ നിലകൊള്ളുന്നത്. പ്രകൃതി സുന്ദരമായ പ്രദേശത്തെ ഈ അപൂര്‍വ്വ കാഴ്ച തേടി നിരവിധി ആളുകളാണ് ഇവിടേക്ക് എത്തുന്നതും.

 honey

മുമ്പ് വെള്ളപ്പാറയില്‍ ആയിരക്കണക്കിന് തേനീച്ചകള്‍ കൂടുകൂട്ടാറുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍, സമീപ പ്രദേശങ്ങളിലെ കൃഷിയിടത്തിലും മറ്റും വര്‍ധിക്കുന്ന കീടനാശിനി പ്രയോഗംമൂലവും കാലാവസ്ഥാ വ്യതിയാനംമൂലവും തേനീച്ചകള്‍ ഗണ്യമായി കുറഞ്ഞു. നിലിവില്‍ നൂറോളം കൂടുകളാണ് ഇവിടെ ഉള്ളത്.പലപ്പോഴും തമിഴ്‌നാട്ടില്‍ നിന്നുള്ള ആദിവാസികളാണ് ഇവിടെ സ്ഥിരമായി എത്തി തേന്‍ സംഭരിക്കുന്നത്. പത്തോളം പേര്‍ കുടുംബമായി എത്തി ദിവസങ്ങളോളം പാറയ്ക്ക് സമീപം താമസിച്ചാണ് തേന്‍ സംഭരിക്കാറുള്ളത്.

വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും? വയനാട്ടില്‍ ജയിച്ചാല്‍ അമേഠി പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും? വയനാട്ടില്‍ ജയിച്ചാല്‍ അമേഠി പ്രിയങ്ക ഗാന്ധിക്ക്

രാത്രിയില്‍ മലയുടെ മുകളില്‍ നിന്ന് വടംകെട്ടി ആളുകള്‍ താഴേക്കിറങ്ങും. തീപന്തംകൊണ്ട് തേനീച്ചകളെ തുരത്തി തേന്‍ കൂടുകള്‍ അറുത്ത് താഴേയ്ക്കിടും. കൂട്ടത്തിലുള്ളവര്‍ വലിയ പാത്രത്തില്‍ താഴെ നിന്ന് പിടിക്കും.ഒരു അറയില്‍ നിന്ന് 15 ലിറ്ററോളം വരെ തേന്‍ ആദിവാസികള്‍ ശേഖരിക്കാറുണ്ട്. മികച്ച വിലയ്ക്ക് ഇവര്‍ ഇവിടെ തന്നെ വില്പന നടത്തുകയും ചെയ്യും. മായം ചേര്‍ക്കാതെ ലഭിക്കുന്ന തേനിന് ആവശ്യക്കാരും ഏറെയാണ്. ഏറെ സാഹസികത നിറഞ്ഞ തേന്‍ ശേഖരിക്കലിന് പ്രദേശവാസികള്‍ മുതിരാറില്ലെന്നതാണ് വസ്തുത.

Idukki
English summary
You can see the honeycombs in Vellappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X