ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എണ്ണായിരം രൂപയ്ക്ക് ഒരു കുളം: ഇടുക്കിയില്‍ യുവ കര്‍ഷകന്‍ മാതൃകയാകുന്നു,എല്ലാം ഇക്കോ ഫ്രണ്ട് ലി!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: വേനല്‍ചൂടില്‍ വിളകള്‍ ഉണങ്ങി നശിക്കാതിരിക്കാന്‍ കര്‍ഷകര്‍ പതിനായിരങ്ങള്‍ ചെലവിട്ട് പടുതാക്കുളം നിര്‍മ്മിച്ച് ജലസേചനം നടത്തുമ്പോള്‍ ചുരുങ്ങിയ ചെലവില്‍ പ്രകൃതിയ്ക്ക് ഇണങ്ങിയ രീതിയില്‍ മണ്ണുകൊണ്ട് ജലസംഭരണി നിര്‍മ്മിച്ച് ജലസേചനം നടത്തി മാതൃകയായകുന്ന ഒരു യുവ കര്‍ഷകനുണ്ട് ഇടുക്കി രാജാക്കാടില്‍. മലയോര കര്‍ഷകനായ നടുമറ്റം കടുവാക്കുഴിയില്‍ അനീഷ് എന്ന കര്‍ഷകന്‍.

നീരാളിയെ ജീവനോടെ തിന്നുന്ന വീഡിയോ... പക്ഷേ, ജീവനുള്ള നീരാളി യുവതിയ്ക്ക് കൊടുത്ത പണി!! വീഡിയോനീരാളിയെ ജീവനോടെ തിന്നുന്ന വീഡിയോ... പക്ഷേ, ജീവനുള്ള നീരാളി യുവതിയ്ക്ക് കൊടുത്ത പണി!! വീഡിയോ

ചണച്ചാക്കുകള്‍ കീറി സിമന്റ് ലായനിയില്‍ കുതിര്‍ത്തിയെടുത്ത് ജലസംഭരണക്കുഴിയുടെ തറയിലും വശങ്ങളിലും പതിപ്പിച്ചാണ് പരിസ്ഥിതി സ്നേഹിയായ ഈ യുവ കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ കുളം നിര്‍മ്മിച്ചിരിക്കുന്നത്. പതിനഞ്ച് അടി നീളവും, 10 അടി വീതിയും അഞ്ചര അടി ആഴവുമുള്ള കുളത്തില്‍ മുപ്പതിനായിരം ലിറ്ററോളം വെള്ളം സംഭരിക്കാം.

pondidukki-1


മഴക്കാലത്ത് വീടിന്റെ മേല്‍ക്കൂരയില്‍ പതിയ്ക്കുന്ന വെള്ളവും, സമീപത്തെ മരങ്ങളില്‍ പാത്തി കെട്ടി ശേഖരിക്കുന്ന വെള്ളവും ടാങ്ക് നിറയ്ക്കാന്‍ ഉപയോഗിക്കും. 8,000 രൂപ മാത്രമാണ് മണ്ണ്പണി ഉള്‍പ്പെടെ കുളത്തിന്റെ നിര്‍മ്മാണത്തിന് ചെലവായത്. ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കുളം യാതൊരു കേടുപാടും കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ വലിപ്പമുള്ള പടുതാക്കുളം നിര്‍മ്മിക്കണമെങ്കില്‍ ടാര്‍പ്പോളിന് മാത്രം പതിനായിരം രൂപയോളം ചെലവ് വരും. വര്‍ഷം തോറും പടുത മാറ്റി പുതിയത് ഇടുകയും വേണം.

കുളത്തില്‍ ഇറങ്ങിക്കയറുന്നതിന് പടികള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ടാര്‍പ്പോളിന്‍ സംഭരണിയേക്കാള്‍ പല മടങ്ങ് സുരക്ഷിതവുമാണ്. അനീഷിന്റെ മൂന്നേക്കറോളം വരുന്ന പുരയിടത്തില്‍ നിറഞ്ഞ പച്ചപ്പോടെ തഴച്ചു വളരുന്ന പച്ചക്കറികളും, ഏലവും ജാതിയും കുരുമുളകും ഉള്‍പ്പെടെയുള്ള നാണ്യവിളകളും യുവാക്കള്‍ക്ക് കൃഷിയോടുള്ള ആഭിമുഖ്യം ഇനിയും കുറഞ്ഞിട്ടില്ലെന്നതിന്റെ് തെളിവുകൂടിയാണ്.

Idukki
English summary
Young farmer make ponds to fight aginst Summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X