മൂന്നാറിൽ ട്രെക്കിങ്ങിനിടെ കാൽവഴുതി കൊക്കയിൽ വീണു; യുവാവിന് ദാരുണാന്ത്യം
മൂന്നാറിൽ ട്രെക്കിങ്ങിനിടെ കാൽവഴുതി കൊക്കയിൽ വീണു; യുവാവിന് ദാരുണാന്ത്യം
മൂന്നാർ: കരടിപ്പാറയ്ക്ക് സമീപം ട്രെക്കിങ് നടന്നുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ ഷാർളി ആണ് (25) മരിച്ചത്.
ഷിബിൻ ഉൾപ്പെടെ പതിനഞ്ചംഗ സംഘം കഴിഞ്ഞ ദിവസമാണ് കരടിപ്പാറയിൽ എത്തിയത്. ഇന്ന് രാവിലെ കൂട്ടുകാരുമായി ട്രെക്കിങ് നടത്തുന്നതിനിടെയാണ് ഷിബിൻ താഴ്ച്ചയിലേക്ക് വീണത്.

മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിബിൻ.












Click it and Unblock the Notifications