72 ഇനം നെല്‍വിത്തുകളുടെ പരീക്ഷണം; ഹൈറേഞ്ചിൽ നെല്ല് കൃഷിയുമായി ചെറുപ്പക്കാരൻ
72 ഇനം നെല്‍വിത്തുകളുടെ പരീക്ഷണം; ഹൈറേഞ്ചിൽ നെല്ല് കൃഷിയുമായി ചെറുപ്പക്കാരൻ
ഇടുക്കി: ഹൈറേഞ്ച് മേഖലയില്‍ നെല്‍കൃഷി പരീക്ഷണം നടത്തി ഒരു അടിമാലിക്കാരൻ. ഇടുക്കി അടിമാലി കുരങ്ങാട്ടി സ്വദേശി ബൈനോ ജോണാണ് അന്യം നിന്ന് പോകുന്ന വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം മേഖലയില്‍ നെല്‍കൃഷി പരീക്ഷണം നടത്തുന്നത്. നെല്‍കൃഷി കൂടുതല്‍ ആദായകരമായേക്കും എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ചെറുപ്പക്കാരൻ പുതിയ പരീക്ഷണം തുടങ്ങിയത്. ബിരുദാനന്തര ബിരുദം നേടിയ ശേഷം കാര്‍ഷിക വൃത്തിയെ സ്നേഹിച്ച് വിജയ വഴിയെ മുന്നേറുന്ന യുവ കര്‍ഷകനാണ് ബൈനോ.

72 ഇനത്തിലുളള വിവിധ തരം നെല്‍വിത്തുകളാണ് ബൈനോ പാടത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. കാലങ്ങളായി ബൈനോയുടെ കുടുംബം കുരങ്ങാട്ടി പാടശേഖരത്ത് നെല്‍കൃഷിയിറക്കുന്നു. ഹൈറേഞ്ചിന്റെ കാലാവസ്ഥക്ക് അനുയോജ്യ ആകുന്ന, കൂടുതല്‍ വിളവ് നല്കുന്ന നെല്ലിനം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് ബൈനോ പറഞ്ഞു. യു. എന്‍ .ഡി. പി യുടെയും കൃഷിഭവന്റെയും എല്ലാം പിന്തുണ ബൈനോയുടെ ഈ പുതിയ പരീക്ഷണത്തിൽ ഉണ്ട്. ചില വിത്തിനങ്ങള്‍ യു.എന്‍.ഡി.പി വഴിയും കൃഷി ഭവന് വഴിയുമൊക്കെ ലഭ്യമായപ്പോള്‍ ചില വിത്തിനങ്ങള്‍ ബൈനോ സ്വയം കണ്ടെത്തി.

ഒഡിഷ, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളില്‍ കൃഷിയിറക്കുന്ന നെല്‍വിത്തുകള്‍ വരെ ബൈനോയുടെ പാടത്ത് പരീക്ഷണാ അടിസ്ഥാനത്തില്‍ വളരുന്നുണ്ട്. നസര്‍ ബാത്ത്, രത്നചൂഡി, ബ്ലാക്ക് ജാസ്മിന്, തുളസി ബോഗ് തുടങ്ങിയവയൊക്കെ അവയില്‍ ചിലതുമാത്രം. മുമ്പ് ബൈനോ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ വിത്തിനം കൂടുതല്‍ പാടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പരീക്ഷണം വിജയം കണ്ടാല്‍ നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കാമെന്നാണ് ഈ ചെറുപ്പക്കാരന്റെ പ്രതീക്ഷ.

അതേസമയം, ആദായത്തിനായി ബൈനോ ശ്രമിക്കുമ്പോൾ ജില്ലയിലെ പച്ചക്കറിയുടെ വിലയും വർദ്ധിക്കുകയാണ്. ഇടുക്കി തൊടുപുഴയിലെ പച്ചക്കറിയുടെ വിപണി വിലകൾ സാധാരണ മനുഷ്യനെ പ്രതിസന്ധിയിൽ ആക്കുന്നു. നിത്യ ഉപയോഗത്തിനായി നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് പ്രതീക്ഷിക്കാത്ത തരത്തിൽ വില ഉയരുന്നത്. ഇത്തരത്തിൽ ജില്ലയിൽ ഉയരുന്ന പച്ചക്കറിയുടെ വില വർദ്ധവ് ഉപയോക്താക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്
Recommended Video

കഴിഞ്ഞ ദിവസങ്ങളിലെ വില അനുസരിച്ച് ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് തൊടുപുഴയിൽ വില. കാരറ്റിന് 70 മുതൽ 80 രൂപ വരെ. ഉരുള ക്കിഴങ്ങിനും സവാളയ്ക്കും 50 രൂപയായി ഉയർന്നു. നിലവിൽ പച്ചക്കറി വിപണിയിലെ വിലക്കയറ്റം കണ്ട് പകച്ചു നിൽക്കുകയാണ് ജനം. രണ്ടാഴ്ചയ്ക്കിടെ മാത്രം അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതിനും വില ഉയരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും പല സംസ്ഥാനങ്ങളിലും ഉണ്ടായ കനത്ത മഴയുമാണ് ഇപ്പോഴത്തെ ഈ വില വർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില നല്ല രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ, ദീപാവലിക്ക് ശേഷം പച്ചക്കരിയുടെ വില വിപണിയിൽ കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതിന് വിപരീതമായ രീതിയിലുളള തിരിച്ചടിയായിരുന്നു ഫലത്തിൽ ഉണ്ടായത്. പല പച്ചക്കറികൾക്കും നിലവിൽ വിപണിയിൽ വില കുതിച്ച് പോകുകയാണ്.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്. വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. പച്ചക്കറി വില വർധന ഹോട്ടൽ ഉടമകളെയും പ്രതിസന്ധിയിൽ ആക്കുന്നു. എന്നാൽ, വില കൂടിയതോടെ വിൽപന കുറഞ്ഞതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും പച്ചക്കറികൾക്ക് 5 മുതൽ 20 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.












Click it and Unblock the Notifications