Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസ് പുനരാരംഭിക്കാൻ സഹായിച്ചു; സ്വകാര്യ ബസ് ജീവനക്കാർ യുവാവിനെ തല്ലി ചതച്ചു!

അടിമാലി: പ്രളയബാധയെ തുടര്‍ന്ന് സര്‍വ്വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സഹായിച്ച യുവാവിനെ സ്വകാര്യ ബസ് തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി മോളയില്‍ എല്‍ദോസ് രാജുവിനെ(22)യാണ് അടിമാലി സ്വകാര്യ ബസ്സ്റ്റാന്‍ഡിലിട്ട് എതാനും ചില സ്വകാര്യ ബസ് തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

പ്രളയ ബാധയെ തുടര്‍ന്ന് ദേശിയപാത49 തകര്‍ന്നതിനാല്‍ മൂന്നാറില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് അടിമാലിയില്‍ നിന്നും പുനക്രമീകരിച്ചിരുന്നു.അടിമാലിയില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ സഹായിക്കുന്നതിനിടയില്‍ സംഘടിച്ചെത്തിയ ഒരുപറ്റം ആളുകള്‍ തന്നെ സ്റ്റാന്‍ഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചിക്തസയില്‍ കഴിയുന്ന എല്‍ദോസ് പറഞ്ഞു.

Eldos Raju

അക്രമത്തില്‍പരിക്കേറ്റ എല്‍ദോസ് അടിമാലി താലൂക്കാശുപത്രിയില്‍ ചിക്തസയിലാണ്.യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വലിച്ചിഴക്കുന്നതിനിടയില്‍ തന്റെ പുറത്തും മുഖത്തും അക്രമികള്‍ മര്‍ദ്ദിച്ചതായും കെഎസ്ആര്‍ടിസിയെ സഹായിച്ചാല്‍ കൊന്ന് കളയുമെന്ന് വധഭീഷണി മുഴക്കിയതായും യുവാവ് പോലീസിന് മൊഴി നല്‍കി. സ്വകാര്യ ബസ് തൊഴിലാളികളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് അടിമാലിയില്‍ നിത്യ സംഭവമാണ്.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ ശ്രമിച്ച യുവാവിന് മര്‍ദ്ദനമേറ്റത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+