പള്ളികളിലെ നേര്‍ച്ചപെട്ടികള്‍ കുത്തിതുറന്ന് മോഷണം: പ്രതിയെ പോലീസ് പിടികൂടി
അടിമാലി: കഴിഞ്ഞ മാസം നാലിന് അടിമാലി മച്ചിപ്ലാവ് അസീസി പള്ളിയില്‍ മോഷണം നടത്തിയ ആള്‍ പോലീസിന്റെ പിടിയിലായി.വരാപ്പുഴ മണലിപ്പറമ്പില്‍ കണ്ണാംതുരത്ത് സജീവിനെയാണ് പോലീസ് കട്ടപ്പനയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പള്ളികള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്നയാളാണ് സജീവെന്ന് പോലീസ് പറഞ്ഞു.കവര്‍ച്ച നടന്ന് ഒരുമാസക്കാലമായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പള്ളികള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന വരാപ്പുഴ മണലിപ്പറമ്പില്‍ കണ്ണാംതുരത്ത് സജീവിനെ അറസ്റ്റ് ചെയ്തത്.
പള്ളിയില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിയുകയും പള്ളിഭാരവാഹികള്‍ ദൃശ്യങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.ദൃശ്യങ്ങളില്‍ നിന്നും മോഷണത്തിനു പിന്നില്‍ സജീവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

സജീവിനായി അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഇയാള്‍ കട്ടപ്പനയിലുള്ളതായി വിവരം ലഭിക്കുകയും അടിമാലി സബ്ഇന്‍സ്‌പെക്ടര്‍ എംബി ജോണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കട്ടപ്പനയിലെത്തി സജീവിനെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്.ഇയാളെ പള്ളിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.അസീസി പള്ളിയില്‍ ഇതിനു മുമ്പും ഭണ്ഡാരം കുത്തിതുറന്ന് മോഷണങ്ങള്‍ നടന്നിട്ടുണ്ട്.എന്നാല്‍ ഈ സമയങ്ങളില്‍ പള്ളിയില്‍ സിസിടിവി സ്ഥാപിക്കപ്പെടാതിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.മുന്‍കാലങ്ങലില്‍ നടന്ന മോഷണങ്ങളിലും സജീവിന് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications