ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണസമ്മാനമായി കിട്ടിയ 10 പവന്‍ തട്ടി; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി, കോടതി ഇടപെടല്‍

Google Oneindia Malayalam News

തൊടുപുഴ: നറുക്കെടുപ്പിലൂടെ കിട്ടിയ 10 പവന്‍ സ്വര്‍ണം കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തു എന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ട് നടപടിയില്ലാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചു. അന്വേഷിച്ച് നടപടിയെടുക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് എംആര്‍ അജിത്താണ് പരാതി നല്‍കിയത്. ഡിസിസി ജനറല്‍ സെക്രട്ടറി കേസില്‍ ജാമ്യം നേടി എന്നാണ് വിവരം.

30

ഖാദി ബോര്‍ഡിന്റെ തൊടുപുഴയിലെ കടയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് അജിത് തുണികള്‍ വാങ്ങിയിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലായിരുന്നു ഇത്. അജിത്തിന് കടയില്‍ ക്രെഡിറ്റ് സൗകര്യമുണ്ട്. അജിതിന്റെ ക്രെഡിറ്റ് സൗകര്യത്തില്‍ പിന്നീട് ഡിസിസി ജനറല്‍ സെക്രട്ടറിയും വസ്ത്രം വാങ്ങി. അജിത്തിന് സമ്മാന കൂപ്പണ്‍ ലഭിച്ചു. ഈ കൂപ്പണില്‍ 10 പവന്‍ സ്വര്‍ണം സമ്മാനമായി കിട്ടി. കഴിഞ്ഞ മാസം സമ്മാനം വാങ്ങാന്‍ അജിതും ഡിസിസി ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരത്തെത്തി. മടങ്ങി വരുമ്പോള്‍ സമ്മാനം ഡിസിസി ജനറല്‍ സെക്രട്ടറി തട്ടിയെടുത്തു എന്നാണ് അജിത്തിന്റെ പരാതി.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന് സംഭവത്തില്‍ പരാതി നല്‍കി എന്നാണ് വിവരം. തൊടുപുഴ പോലീസിനും പരാതി ലഭിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Idukki
English summary
Youth Congress leader complained against DCC General Secretary in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X