ആനക്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. അപകടത്തില്‍പെട്ടത് തിരുവനന്തപുരം സ്വദേശി
മൂന്നാര്‍: മാങ്കുളം ആനക്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പെരിങ്ങാമല സ്വദേശി മിഥുന്കൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്. ആനക്കുളം വല്യപാറക്കുട്ടിക്ക് സമീപം സഞ്ചാരികളായ സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.
ചേര്‍ത്തല സ്വദേശി സനു, പെരുമ്പാവൂര്‍ ഐമുറി സ്വദേശി ജ്യോതിഷ്, കോട്ടയം സ്വദേശി അഖില്‍ എന്നിവര്‍ക്കൊപ്പം ശനിയാഴ്ച്ച രാത്രിയാണ് മിഥുന് മാങ്കുളത്തെ ഹോംസ്റ്റേയില്‍ താമസിക്കുവാനെത്തിയത്. ഞായറാഴ്ച്ച രാവിലെ യുവാക്കള്‍ സാഹസിക വിനോദ സഞ്ചാരത്തിനായി ട്രക്കിംഗ് ജീപ്പില്‍ ആനക്കുളത്തിന് പോകുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ വല്യപാറകുട്ടിക്ക് സമീപമുള്ള പുഴയില്‍ എത്തി.

കുളിക്കുന്നതിനിടയില്‍ മരിച്ച മിഥുനും സനുവും വെള്ളത്തില്‍ മുങ്ങി പോയി. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അഖിലും ജ്യോതിഷും ചേര്‍ന്ന് സനുവിനെ വെള്ളത്തില്‍ നിന്നും വലിച്ച് കയറ്റി രക്ഷപ്പെടുത്തി. ഇതിനിടയില്‍ മിഥുന് പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി പോകുകയും അപകടം സംഭവിക്കുകയുമായിരുന്നു.
തുടര്‍ന്ന് പുഴയിലുണ്ടായിരുന്ന മറ്റാളുകള്‍ ചേര്‍ന്ന് മിഥുനെ പുഴയില്‍ നിന്നും കരയിലെത്തിച്ചു. ശേഷം ഉടന്‍ യുവാവിനെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ക്യാഷ്വാലിറ്റി വിഭാഗം ജീവനക്കാരനാണ് മരിച്ച മിഥുന് കൃഷ്ണന്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications