ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്‍ച്ചോല സ്വദേശി മരിച്ചു; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം, അക്രമണം നടന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍!!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കഴിഞ്ഞ 23ന് ലോക്‌സഭ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിനത്തിലാണ് ഉടുമ്പന്‍ച്ചോല സ്വദേശിയായ സെല്‍വരാജിനെ സുഹൃത്തുകൂടിയായ അരുള്‍ഗാന്ധി ടൈലുകൊണ്ട് തലക്കടിച്ചത്. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ തലക്കേറ്റ മുറിവിലൂടെ രക്തം തലച്ചോറിലിറങ്ങി കട്ടപിടിച്ചതിനാല്‍ ഗുരുതരാവസ്ഥയില്‍ ആകുകയും തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

<strong>യുഎസിന് മുന്നറിയിപ്പുമായി ചൈന; അമേരിക്കയുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമാകുമെന്ന് പ്രതിരോധമന്ത്രി!!</strong>യുഎസിന് മുന്നറിയിപ്പുമായി ചൈന; അമേരിക്കയുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമാകുമെന്ന് പ്രതിരോധമന്ത്രി!!

മുന്‍പ് ഇരുവരും തമ്മിലുണ്ടായിരുന്ന വാക്കേറ്റമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ഒന്നിച്ചിരുന്ന് മദ്യംകഴിക്കുന്നതിനിടിയില്‍ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Selvaraj

അതേ സമയം സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജില്ലയിലെ സിപിഎം നേതൃത്വം വാദിക്കുന്നത്. സിപിഎം അനുഭാവിയായ സെല്‍വരാജിനെ കോണ്‍ഗ്രസ് അനുഭാവിയായ അരുള്‍ഗാന്ധി ആക്രമിച്ചതാണെന്നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംബന്ധിച്ച തര്‍ക്കമാണ് അക്രമണം നടന്നതിന്റെ കാരണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ അരുള്‍ഗാന്ധിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


Idukki
English summary
Youth murdered in Udumbumchola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X