ഭീകരരെ തുരത്താന്‍ കശ്മീരിലേക്ക് സന്യാസിപ്പട; ട്രക്ക് നിറയെ കല്ല്, യുദ്ധം പൊടിപാറും!!
വേണ്ടി വന്നാല്‍ കൂടുതല്‍ സന്യാസിമാരെ അയക്കുമെന്നു ജന്‍ സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.
ലക്നൗ: കശ്മീരില്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ സന്യാസിപ്പട പുറപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്യാസിമാരുടെ ജന്‍ സേന എന്ന സംഘടനയാണ് സൈന്യത്തെ സഹായിക്കാന്‍ ഈ മാസം ഏഴിന് യാത്ര തിരിക്കുന്നത്.
ഒരു ട്രക്ക് കല്ലും ഇവര്‍ കരുതും. ആയിരം സന്യാസിമാരാണ് യുദ്ധത്തിന് പുറപ്പെടുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ സന്യാസിമാരെ അയക്കുമെന്നു ജന്‍ സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.

ഭീകരരെ നേരിടുന്ന സൈനികരെയും അര്‍ധസൈനികര്‍ക്ക് നേരെ കല്ലെറിയുന്ന കശ്മീരികളെയും തുരത്താനാണ് സംഘം പുറപ്പെടുന്നതെന്ന് ജന്ജ്മാവുവിലെ സിദ്ധാനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുരി വ്യക്തമാക്കി.

യുദ്ധവിജയ് യാഗ്യ എന്ന പദ്ധതി അടിസ്ഥാനമാക്കി പുറപ്പെടാനാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സന്യാസിമാര്‍ പറയുന്നു. എന്നാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല.

സൈനികരെ സഹായിക്കാന്‍ കശ്മീരിലേക്ക് പോകുന്നതിന് അനുമതി തേടി സന്യാസി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് അദ്ദേഹം അനുമതി നല്‍കിയില്ല. ജില്ലാ ഭരണകൂടവും യാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

അനുമതിയില്ലെങ്കിലും മെയ് ഏഴ് യാത്ര പുറപ്പെടുമെന്ന് സന്യാസിമാര്‍ പറഞ്ഞു. അനന്തര ഫലം എന്തായാലും തങ്ങള്‍ക്ക് പ്രശ്നമില്ല. സംഘത്തെ പോലീസ് തടഞ്ഞാന്‍ ഒറ്റയായി കശ്മീരിലെത്തുമെന്നും അവിടെ എത്തിയ ശേഷം ഒരു സംഘമായി യുദ്ധം നയിക്കുമെന്നും പുരി പറഞ്ഞു.

മെയ് ഏഴിന് സന്യാസിപ്പടയിലെ ഭടന്മാര് നാനാറാവു പാര്‍ക്കിലെ ഷഹീദ് സ്മാരകത്തിലാണ് സംഘടിക്കുക. ഇവിടെ നിന്നാണ് യാത്ര പുറപ്പെടുന്നത്. 100 കാറുകളിലും മൂന്ന് ബസുകളിലുമായാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.

ഈ സംഘത്തില്‍ 1000 പേര് ഉണ്ടാവില്ല. ബാക്കിയുള്ളവര്‍ 14 കശ്മീര്‍ താഴ്വരയിലെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കശ്മീരില്‍ വിഘടന വാദികള്‍ നടത്തുന്ന ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

പോകുന്ന വഴിയില്‍ നിന്നു കൂടുതല്‍ കല്ല് ശേഖരിക്കും. പാക് സൈന്യം ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ കൃഷ്ണ ഘാട്ടിലേക്കാണ് പകുതി സന്യാസിമാര്‍ എത്തുക. സൈനികര്‍ക്ക് മുമ്പില്‍ സന്യാസിമാര്‍ അണി നിരക്കും. അതിന് സൈന്യത്തിന്റെ അനുമതി തേടുമെന്നും പുരി പറഞ്ഞു.

ഞങ്ങളുടെ ജീവന് നഷ്ടപ്പെട്ടാല്‍ കരയാന്‍ കുടംബങ്ങളില്ല. സൈനികര്‍ക്ക് വേണ്ടി മരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ദേശ വിരുദ്ധ ശക്തികളെ നേരിടാന്‍ കല്ലേറില്‍ പ്രത്യേക പരിശീലനം ആരംഭിക്കും. അതിന് വേണ്ടി ഒരു കേന്ദ്രം കാണ്‍പൂരിലും സമീപ പ്രദേശങ്ങളിലും തുടങ്ങുമെന്നും പുരി വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ നിരന്തര ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ പാക് സൈന്യം വധിച്ച ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹം വികൃതമാക്കിയിരുന്നു. ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് പാകിസ്താന് പറയുന്നത്.

എന്നാല്‍ പാകിസ്താന് സൈനികരുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് തെളിവുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടെയാണ് കശ്മീരിലെ തദ്ദേശീയരുടെ പ്രശ്നങ്ങള്‍. ഇവരും പാക് സൈന്യവും ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications