കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ തുരത്താന്‍ കശ്മീരിലേക്ക് സന്യാസിപ്പട; ട്രക്ക് നിറയെ കല്ല്, യുദ്ധം പൊടിപാറും!!

വേണ്ടി വന്നാല്‍ കൂടുതല്‍ സന്യാസിമാരെ അയക്കുമെന്നു ജന്‍ സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: കശ്മീരില്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ സന്യാസിപ്പട പുറപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്യാസിമാരുടെ ജന്‍ സേന എന്ന സംഘടനയാണ് സൈന്യത്തെ സഹായിക്കാന്‍ ഈ മാസം ഏഴിന് യാത്ര തിരിക്കുന്നത്.

ഒരു ട്രക്ക് കല്ലും ഇവര്‍ കരുതും. ആയിരം സന്യാസിമാരാണ് യുദ്ധത്തിന് പുറപ്പെടുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ സന്യാസിമാരെ അയക്കുമെന്നു ജന്‍ സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.

 യാത്രയുടെ ലക്ഷ്യം

ഭീകരരെ നേരിടുന്ന സൈനികരെയും അര്‍ധസൈനികര്‍ക്ക് നേരെ കല്ലെറിയുന്ന കശ്മീരികളെയും തുരത്താനാണ് സംഘം പുറപ്പെടുന്നതെന്ന് ജന്‍ജ്മാവുവിലെ സിദ്ധാനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുരി വ്യക്തമാക്കി.

യാത്രയ്ക്ക് അനുമതിയില്ല

യുദ്ധവിജയ് യാഗ്യ എന്ന പദ്ധതി അടിസ്ഥാനമാക്കി പുറപ്പെടാനാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സന്യാസിമാര്‍ പറയുന്നു. എന്നാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല.

പ്രധാനമന്ത്രിയെ സമീപിച്ചു

സൈനികരെ സഹായിക്കാന്‍ കശ്മീരിലേക്ക് പോകുന്നതിന് അനുമതി തേടി സന്യാസി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് അദ്ദേഹം അനുമതി നല്‍കിയില്ല. ജില്ലാ ഭരണകൂടവും യാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

ഒറ്റയ്ക്കാണെങ്കിലും കശ്മീരിലെത്തും

അനുമതിയില്ലെങ്കിലും മെയ് ഏഴ് യാത്ര പുറപ്പെടുമെന്ന് സന്യാസിമാര്‍ പറഞ്ഞു. അനന്തര ഫലം എന്തായാലും തങ്ങള്‍ക്ക് പ്രശ്‌നമില്ല. സംഘത്തെ പോലീസ് തടഞ്ഞാന്‍ ഒറ്റയായി കശ്മീരിലെത്തുമെന്നും അവിടെ എത്തിയ ശേഷം ഒരു സംഘമായി യുദ്ധം നയിക്കുമെന്നും പുരി പറഞ്ഞു.

യാത്ര ഇങ്ങനെ

മെയ് ഏഴിന് സന്യാസിപ്പടയിലെ ഭടന്‍മാര്‍ നാനാറാവു പാര്‍ക്കിലെ ഷഹീദ് സ്മാരകത്തിലാണ് സംഘടിക്കുക. ഇവിടെ നിന്നാണ് യാത്ര പുറപ്പെടുന്നത്. 100 കാറുകളിലും മൂന്ന് ബസുകളിലുമായാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.

ആക്രമണത്തിന് കനത്ത തിരിച്ചടി

ഈ സംഘത്തില്‍ 1000 പേര്‍ ഉണ്ടാവില്ല. ബാക്കിയുള്ളവര്‍ 14 കശ്മീര്‍ താഴ്‌വരയിലെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കശ്മീരില്‍ വിഘടന വാദികള്‍ നടത്തുന്ന ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

കൂടുതല്‍ കല്ല് ശേഖരിക്കും

പോകുന്ന വഴിയില്‍ നിന്നു കൂടുതല്‍ കല്ല് ശേഖരിക്കും. പാക് സൈന്യം ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ കൃഷ്ണ ഘാട്ടിലേക്കാണ് പകുതി സന്യാസിമാര്‍ എത്തുക. സൈനികര്‍ക്ക് മുമ്പില്‍ സന്യാസിമാര്‍ അണി നിരക്കും. അതിന് സൈന്യത്തിന്റെ അനുമതി തേടുമെന്നും പുരി പറഞ്ഞു.

ഞങ്ങള്‍ക്ക് കുടുംബങ്ങളില്ല

ഞങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ കരയാന്‍ കുടംബങ്ങളില്ല. സൈനികര്‍ക്ക് വേണ്ടി മരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ദേശ വിരുദ്ധ ശക്തികളെ നേരിടാന്‍ കല്ലേറില്‍ പ്രത്യേക പരിശീലനം ആരംഭിക്കും. അതിന് വേണ്ടി ഒരു കേന്ദ്രം കാണ്‍പൂരിലും സമീപ പ്രദേശങ്ങളിലും തുടങ്ങുമെന്നും പുരി വ്യക്തമാക്കി.

കശ്മീരിലെ കല്ലേറ്

ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ നിരന്തര ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ പാക് സൈന്യം വധിച്ച ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹം വികൃതമാക്കിയിരുന്നു. ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്.

ഇന്ത്യയുടെ കൈയില്‍ തെളിവുണ്ട്

എന്നാല്‍ പാകിസ്താന്‍ സൈനികരുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ ഭടന്‍മാരുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് തെളിവുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടെയാണ് കശ്മീരിലെ തദ്ദേശീയരുടെ പ്രശ്‌നങ്ങള്‍. ഇവരും പാക് സൈന്യവും ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.

English summary
A squad of 1,000 saints from the Jan Sena, a Kanpur-based religious organisation, will leave for Jammu and Kashmir on May 7 to help Army jawans and paramilitary forces take on stone-pelters in the strife-torn state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X