Get Updates
Get notified of breaking news, exclusive insights, and must-see stories!

1.1 ലക്ഷം കോടിയുടെ വായ്പാ ഗാരന്റി പദ്ധതി, ആരോഗ്യ മേഖലയ്ക്ക് 50,000 കോടി; പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രം

ദില്ലി; കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗാരന്റി പദ്ധതിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.മറ്റ് മേഖലകൾക്ക് 60,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്.ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ പദ്ധതിയായ വായ്പാ ഗ്യാരണ്ടി സ്കീമിലൂടെ 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.

nirmala sitaraman

1.25 ലക്ഷം രൂപയാണ് ഇത്തരത്തിൽ ലഭ്യമാക്കുക. പലിശ നിരക്ക് റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാൾ 2 ശതമാനം താഴെയാണ്, വായ്പയുടെ കാലാവധി 3 വർഷമാണ്. 89 ദിവസം വരെ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അര്‍ഹരാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകൾക്ക് 8.25 ശതമനവുമാണ് പലിശ നിരക്ക് ഈടാക്കുക.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

ടൂറിസ്റ്റ് മേഖലയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാവൽ ഏജൻസികൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. വിസ വിതരണം പുനരാരംഭിച്ചുകഴിഞ്ഞാൽ ആദ്യത്തെ 5 ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും.2022 മാര്‍ച്ച് 31 വരെയാകും പദ്ധതിയുടെ കാലാവധി.ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

പൊതുജനാരോഗ്യത്തിനായി 23,220 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇത് ചെലവഴിക്കും. നഴ്സുമാർ, സ്റ്റാഫ്, ഡോക്ടർമാർ, ഉപകരണങ്ങൾ, ആംബുലൻസുകൾ, ഓക്സിജൻ പ്ലാന്റുകൾ എന്നിവയിലൂടെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാകും ധനവിനിയോഗം. എങ്കിലും പ്രഥമ പരിഗണന ശിശുരോഗ പരിചരണത്തിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു..

കഴിഞ്ഞ വർഷം ഹെൽത്ത് എമർജൻസി പദ്ധതിയുടെ കീഴിൽ 15,000 കോടി രൂപ പ്രഖ്യാപിച്ചത് ഗുണകരമായിട്ടുണ്ട്. നിലവിൽ കൊവിഡ് ആശുപത്രികൾ 25 മടങ്ങ് വർധിച്ചിട്ടുണ്ട്. മാത്രമല്ല ഐലോസോഷൻ കിടക്കകൾ 42 ശതമാനം വർധിപ്പി്ചചെന്നും ഐസിയു ബെഡുകൾ 45 ശതമാനവും വർധിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരത റോസ്ഗർ യോജന 2022 മാർച്ച് 31 വരെ നീട്ടി.കർഷകർക്ക് 14,775 കോടി സബ്സിഡി കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+