രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം
ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,32,788 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാണ്.രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ 17,93,645 ആയി.ആകെ രോഗികളുടെ എണ്ണത്തിന്റെ 6.34% ആണിത്.കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 1,01,875 കുറവാണ് രേഖപ്പെടുത്തിയത് .

തുടർച്ചയായ ഇരുപതാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,31,456 പേർ രോഗ മുക്തരായി.കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ 98,668 കൂടുതൽ പേർക്ക് രോഗം ഭേദമായി.മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ ഇന്ത്യയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,61,79,085 ആണ്. കഴിഞ്ഞ 24മണിക്കൂറിൽ 2,31,456 പേർ രോഗ മുക്തരായി.രോഗമുക്തി നിരക്ക് ഉയർന്നു 92.48% ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 20,19,773 പരിശോധനകൾ നടത്തി.രാജ്യത്ത് ഇതുവരെ 35 കോടിയിലധികം (35,00,57,330) പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 8.21% ആയി കുറഞ്ഞു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.57% ആയി കുറഞ്ഞു. തുടർച്ചയായ ഒമ്പതാം ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്. രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 21.85 കോടി ഡോസ് വാക്സിനാണ് നൽകിയത്.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം












Click it and Unblock the Notifications