കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ അംബാനിക്കും അദാനിക്കുമെതിരെ പ്രതിഷേധം; 1500 മൊബൈല്‍ ടവറുകള്‍ തകര്‍ത്തു

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മൊബൈല്‍ ടവറുകള്‍ തകര്‍ക്കുന്നു. പഞ്ചാബില്‍ ഇതുവരെ 1500 ടവറുകള്‍ തകര്‍ത്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും നേട്ടം മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുമാണെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാപക പ്രചാരണം. ടവറുകള്‍ തകര്‍ത്തതോടെ പഞ്ചാബിലെ പല ഭാഗങ്ങളിലും മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നില്ല.

p

ജിയോയുടെ ടവറുകളാണ് തകര്‍ത്തതില്‍ കൂടുതലും. ജിയോ ഫൈബര്‍ കേബിളുകള്‍ പലയിടത്തും കത്തിച്ചു. മൊബൈല്‍ ടവറിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തുകയാണ് പ്രക്ഷോഭകര്‍. ജലന്ധറില്‍ ടവറിലെ ജനറേറ്റര്‍ എടുത്തുകൊണ്ടുപോയി. കോര്‍പറേറ്റുകളെയും കേന്ദ്രസര്‍ക്കാരിനെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷകര്‍.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

ദില്ലി അതിര്‍ത്തിയില്‍ സമരം ഒരുമാസം പിന്നിടവെയാണ് പഞ്ചാബില്‍ വേറിട്ട പ്രതിേേഷധം നടക്കുന്നത്. മൊബൈല്‍ ടവര്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മിക്കയിടത്തും രാത്രിയാണ് ടവര്‍ തകര്‍ക്കുന്നത്. അതുകൊണ്ടുതന്നെ പോലീസുകാരും നിസ്സഹായരാണ്. അതേസമയം, അക്രമത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരക്കാരുടെ നീക്കം. ചിലയിടങ്ങളില്‍ ബിജെപി നേതാക്കള്‍ എത്തുന്ന പരിപാടി ഉപരോധിക്കുകയാണ് കര്‍ഷകര്‍. ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ബിജെപിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ നടപടികളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന തോന്നലുമുണ്ടായിട്ടുണ്ട്. ഈ മാസം 30ന് സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

English summary
1,500 telecom towers damaged by farmers in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X