കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയെ വിറപ്പിച്ച് സ്ത്രീ സമരം; മെട്രോ സ്‌റ്റേഷന്‍ അടച്ചു, ഭാരത ബന്ദിന് പിന്തുണ

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ ദില്ലിയില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി 200 സ്ത്രീകളെത്തി തുടങ്ങിയ സമരം വന്‍ ജനപങ്കാളിത്തത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ 1500 ലധികം സ്ത്രീകളും കുട്ടികളുമാണ് സമരം ചെയ്യുന്നത്. സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

X

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് വനിതകള്‍ പിന്തുണ പ്രഖ്യാപിച്ചു. ജാഫറാബാദ് മെട്രോ സ്‌റ്റേഷനടുത്ത് സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെ മെട്രോ സ്‌റ്റേഷന്‍ അടച്ചു. ദേശീയ പതാക പിടിച്ച് ആസാദി മുദ്രാവാക്യം വിളിച്ചാണ് സമരം. വന്‍ പോലീസ് സന്നാഹം മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെ

സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സ്ത്രീകളും കുട്ടികളുമാണ് സമരം ചെയ്യുന്നത്. സിഎഎയില്‍ നിന്നും എന്‍ആര്‍സിയില്‍ നിന്നുമുള്ള സ്വാതന്ത്രമാണ് വേണ്ടതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. പ്രധാന റോഡുകള്‍ തടയാന്‍ സമരക്കാരെ അനുവദിക്കില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു. ഷഹീന്‍ബാഗ് സമരത്തിന്റെ മാതൃകയില്‍ ദില്ലിയില്‍ വീണ്ടും ഒരു സമരമായി മാറുമോ എന്ന ആശങ്ക പോലീസിനുണ്ട്.

അവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ലഅവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ല

ഷഹീന്‍ബാഗിലെ സമരക്കാര്‍ നോയ്ഡയിലേക്കുള്ള പ്രധാന റോഡ് 70 ദിവസമാണ് ഉപരോധിച്ചത്. കഴിഞ്ഞദിവസം റോഡ് തുറന്നു. ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് ജാഫറാബാദിലെ മെട്രോ സ്‌റ്റേഷന് മുന്നിലേക്ക് സ്ത്രീകള്‍ സമരവുമായി എത്തിയത്. പിന്നീട് അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിനും സ്ത്രീകള്‍ ജയ് വിളിച്ചു.

English summary
1,500 Women Block Delhi Road Over CAA, Metro Station Closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X