കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾ

കഴിഞ്ഞ പതിനഞ്ചു വർഷമായി ഏഴു ലക്ഷം ഗർഭഛിദ്രങ്ങളായിരുന്നു നടന്നിരുന്നത്. എന്നാൽ 2015ൽ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിൽ 2015 ൽ നടന്നത് 1.56 കോടി ഗർഭഛിദ്രങ്ങളെന്നു റിപ്പോർട്ട്. ദി ലാൻസറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന മെഡിക്കിൽ ജേർണൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷമായി ഏഴു ലക്ഷം ഗർഭഛിദ്രങ്ങളായിരുന്നു നടന്നിരുന്നത്. എന്നാൽ 2015 ആയപ്പോഴേയ്ക്കും എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഇന്ത്യയിൽ സ്ത്രീകളാണ് ഗർഭഛിദ്രത്തിനായി മുന്നോട്ടു വരുന്നതെന്നും ജേർണൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

abotion

അതേസമയം മുൻ കാലങ്ങളിൽ ഗർഭഛിദ്രം ആതുരമാർഗ്ഗത്തിലൂടെ ചെയ്യുന്നതിന്റെ നേരെ ഇരട്ടിയാണ് വീടുകളിൽ ചെയ്തിരുന്നത്. വീടുകളിൽ 81 ശതമാനം ഗർഭഛിദ്രങ്ങൾ നടന്നിരുന്നു. അതിൽ 12.7 ശതമാനവും വൈദ്യശാസ്തരത്തിന്റെ സഹായത്തോടെയാണ് ചെയ്തിരുന്നത്. കൂടാതെ 2.2 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നത് ശസ്ത്രക്രീയ മുഖേനെയാണ്. 0.8 ദശലക്ഷം മറ്റുമാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അതേസമയം സർക്കാർ ആശുപത്രിയിലെ ഗർഭഛിദ്ര കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല.

ഉന്നിന് അമാനുഷിക ശക്തി!! പ്രകൃതിയെ നിയന്ത്രിക്കും, വെളിപ്പെടുത്തലുമായി ഉത്തരകൊറിയൻ മാധ്യമങ്ങൾഉന്നിന് അമാനുഷിക ശക്തി!! പ്രകൃതിയെ നിയന്ത്രിക്കും, വെളിപ്പെടുത്തലുമായി ഉത്തരകൊറിയൻ മാധ്യമങ്ങൾ

ആവശ്യവുമായി സ്ത്രീകളും

ആവശ്യവുമായി സ്ത്രീകളും

ദി ലാൻസറ്റ് ഗ്ളോബൽ ഹെൽത്തിന്റെ റിപ്പോർട്ടു പ്രകാരം ഇന്ത്യയിലെ സ്ത്രീകൾ ഭർഗഛിദ്രത്തിന് തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. കൂടാതെ വർഷം തോറും ഇതിന്റെ എണ്ണം കൂടി വരുന്നതായും ജേർണൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യിൽ ഗർഭഛിദ്രത്തിൻറെ അളവിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

1000 ൽ 47 പേർ തയ്യാറാകുന്നു

1000 ൽ 47 പേർ തയ്യാറാകുന്നു

ഇന്ത്യയിൽ അനുയോജ്യമായ പ്രായപരിധിയിൽ വരുന്ന 1000 ൽ 47 പേർ വീതവും ഭർഗഛിദ്രത്തിന് തയ്യാറാകുന്നുണ്ട്. പാകിസ്താനിൽ 50 പേരും , നേപ്പാളിൽ 42 ഉം, ബംഗ്ലാദേശിൽ 39 എന്നിങ്ങനെയാണ് കണക്കുകൾ . കൂടാതെ ഗർഭഛിദ്രത്തിനായി മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഒപ്പറേഷന്റെ നിരക്ക് കുറഞ്ഞിട്ടുണ്ട്. 12 ശതമാനത്തിൽ നിന്ന് എട്ടായി കുറഞ്ഞു.

ഗർഭനിരോധന ഉറകൾ

ഗർഭനിരോധന ഉറകൾ

ഇന്ത്യക്കാരിൽ ഭൂരിഭാഗം ജനങ്ങളും അത്യാധുനിക ഗർഭനിരോധന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇതിൽ പകുതിയിലധികം ദമ്പതിമാർക്കും ശരിയായ രീതിയിൽ ഗർഭ നിരോധന ഉറകൾ ഉപയോഗിക്കാനറിയില്ലെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ വെറും ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് ഗർഭഛിദ്ര ഗുളികളും ഇതിനെ കുറിച്ചുള്ള ആരോഗ്യ സംവിധാനങ്ങളെ കുറിച്ചുള്ള സർവെകൾ നടക്കുന്നത്.അനാവശ്യ ഗർഭം രാജ്യത്ത് കൂടുതൽ മെച്ചപ്പെട്ട ഗർഭനിരോധനവും കുടുംബാസൂത്രണവും ആവശ്യമുണ്ടെന്നാണ് കാണിക്കുന്നതെന്നും പഠനം കണ്ടെത്തിയിരുന്നു.

 കൂടുതൽ മുംബൈയിൽ

കൂടുതൽ മുംബൈയിൽ

2013- 2014 വർഷത്തിൽ മുംബൈ നഗരത്തില്‍ 30,000ത്തോളം സ്ത്രീകളാണ് ഗര്‍ഭഛിദ്രത്തിന്‌ വിധേയരായത്‌‍. ഇതില്‍ നൂറിലധികം 15 വയസിനു മുകളില്‍ പ്രായം മാത്രമുള്ള പെണ്‍കുട്ടികളാണ്‌. പൊതു-ആരോഗ്യ വകുപ്പ്‌ പുറത്തുവിട്ട കണക്കുകളിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്‌. 900 ത്തോളം പേര്‍ 16-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
A total of 15.6 million (1.56 crore) abortions took place across India in 2015, against the 7 lakh figure the Centre has been putting out every year for the last 15 years, according to a research paper published in The Lancet Global Health medical journal on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X