കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദിനത്തില്‍ വാക്‌സിനെടുത്തത്‌ 1,65,714 പേര്‍; ദില്ലിയില്‍ 52പേര്‍ക്ക്‌ പാര്‍ശ്വഫലം റിപ്പോര്‍ട്ട്‌ ചെയ്‌തു

Google Oneindia Malayalam News

ന്യൂഡല്‍ഹി; രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ച ഇന്നലെ 1,65,714 പേരാണ്‌ കുത്തിവെപ്പെടുത്തത്‌. അതിനിടെ ഡല്‍ഹിയില്‍ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച 52 പേര്‍ക്ക്‌ പാര്‍ശ്വഫലങ്ങള്‍ റിപ്പര്‍ട്ട്‌ ചെയ്‌തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്‌ വിവരം. മറ്റുളളവര്‍ നിരീക്ഷണ സമയത്ത നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്‌തു എന്നാണ്‌ എയിംസ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്‌. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വഭാവികമാണെന്നാണ്‌ അധികൃതരുടെ നിഗമനം.

വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന്‌ ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്‌. എന്നാല്‍ 1,65,714 പേരാണ്‌ ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്‌, ഡല്‍ഹിയില്‍ ഒഴിച്ച്‌ രാജ്യത്ത മറ്റ്‌ സ്ഥലങ്ങളിലെവിടെയും വാക്‌സിന്‍ കുത്തിവെപ്പില്‍ പാര്‍ശ്വഫലം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

vaccine

ഡല്‍ഹിയിലെ സംഭവത്തിന്‌ കാരണം സാങ്കേതിക പിഴവുകളാണെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തോട്‌ പ്രതികരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്‌ കേള്‍ക്കൂ എന്നും ജനങ്ങളോട്‌ ആവശ്യപ്പെട്ടു.
കൊവിഡ്‌ വാക്‌സിനേഷനായി 3000 കൊവിഡ്‌ സെന്ററുകളാണ്‌ രാജ്യത്ത്‌ ഒരുക്കിയിരിക്കുന്നത്‌. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്‌ പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന സേന വിഭാഗങ്ങള്‍ക്കുമാകും വാക്‌സിന്‍ നല്‍കുക. വരുന്ന മാസങ്ങളില്‍ രാജ്യത്തെ നാലിലൊന്ന്‌ ജനങ്ങള്‍ക്ക്‌ വാക്‌സിന്‍ ലഭ്യമാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഒാക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച കൊവി ഷീല്‍ഡ്‌ വാക്‌സിനും, ഭാരത്‌ ബയോടെക്‌ നിര്‍മ്മിച്ച കൊവാക്‌സിനുമാണ്‌ ഇന്ത്യയില്‍ വിതരണത്തിനെത്തിയ വാക്‌സിനുകള്‍.

English summary
1,65,714 people take covid vaccine in first day in india,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X