Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കേസുകളിൽ നേരിയ വർധന; 24 മണിക്കൂറിനിടെ 1,72,433 പേർക്ക് രോഗം..1008 മരണം

ദില്ലി; രാജ്യത്തെ കൊവിഡ് കേസുകളിൽ ഇന്ന് നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,72,433 പേര്‍ക്കാണ്. ബുധനാഴ്ച 1.61 ലക്ഷം പേർക്കായിരുന്നു രോഗം. അതേസമയം പുതിയ കണക്കുകളോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.16 കോടിയായി.
നിലവില്‍ 15,33,921പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.67 ശതമാനം ആണിത്.

covid

1008 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,59,107 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,97,70,414 ആയി.
ദേശീയ രോഗമുക്തി നിരക്ക് 95.14% ആണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,69,449 പരിശോധനകള്‍ നടത്തി. ആകെ 73.41 കോടിയിലേറെ (73,41,92,614) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 12.98 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 10.99 ശതമാനമാണ്.

അതേസമയം കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 52,199 പേർക്കായിരുന്നു രോഗം. ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. ഇവിടെ 11,224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
നിലവിൽ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29 മരണൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു . ഇതുകൂടാതെ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 136 മരണങ്ങളും അപ്പീല്‍ നല്‍കിയ 335 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,100 ആയി.

കർണാടകമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ രണ്ടാമത്. ഇന്നലെ 20,505 പുതിയ കേസുകളും 81 മരണങ്ങളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ കേസുകൾ കുറയുന്നുണ്ട്. ബുധനാഴ്ച 18067 പേർക്കാണ് രോഗം. 113 ഒമൈക്രോൺ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.94 മരണങ്ങൾ കൂടി കൊവിഡ് മൂലം സംഭവിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1,42, 784 ആയി. ആകെ കേസുകൾ 77,53,548 ഉം.
മഹാരാഷ്ട്രയിൽ ഇതുവരെ 3,334 പേർക്കാണ് ഒമൈക്രോൺ കണ്ടെത്തിയത്, അതിൽ 1,701 രോഗികൾ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 1,73,221 പേരാണ് ചികിത്സയിൽ ഉള്ളത്. മുംബൈയിൽ കഴിഞ്ഞ ദിവസം 1,121 പുതിയ കൊറോണ വൈറസ് കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പൂനെയിൽ 2,966 കേസുകളും മൂന്ന് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ 15,000 കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. 37 മരണങ്ങളും രേഖപ്പെടുത്തി. 1.77 ലക്ഷം പേരാണ് ഇനി ചികിത്സയിൽ തുടരുന്നത്. 24,576 പേർ കൂടി രോഗമുക്തി നേടി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 55 ലക്ഷത്തിലധികം (55,10,693) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 167.87 കോടി (1,67,87,93,137) പിന്നിട്ടു. 1,83,14,397 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 165.02 കോടിയിലധികം (1,65,02,68,355) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 11.07 കോടിയിലധികം (11,07,90,531) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Recommended Video

cmsvideo
    Covid-19: Genomics institute chief sees all-India wave dip in early February,wants schools to reopen

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+