കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ കന്നി വോട്ടർമാർ കൂടുതൽ വിശാഖ പട്ടണത്ത്? രണ്ട് മാസത്തിനുള്ളിൽ 1.8 ലക്ഷം രജിസ്ട്രേഷൻ

Google Oneindia Malayalam News

വിശാഖപട്ടണം: പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്തതിൽ മുന്നിട്ട് നിൽക്കുന്നത് വിശാഖ പട്ടണത്ത്. രണ്ട് മാസത്തിനുള്ളിൽ 1.91 ലക്ഷം പുതിയ വോട്ടർമാരാണ് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തത്. ജനുവരി 11 വരെയുള്ള കണക്ക് അനുസരിച്ച് 32 ലക്ഷം വോട്ടർമാരാണ് ജില്ലയിലുള്ളത്. അതിൽ 40000 പേരും പുതിയ വോട്ടർമാരാണ്.

<strong>സപ്ന ചൗധരിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും ട്വിസ്റ്റ്; മനോജ് തിവാരിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ</strong>സപ്ന ചൗധരിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും ട്വിസ്റ്റ്; മനോജ് തിവാരിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

മാർച്ച് 17 ആയപ്പോഴേക്കും ജില്ലയിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ 34,61217 ആണ്. ഇതിൽ പുതുതായി പേര് ചേർത്തവരുടെ എണ്ണം 1,81189 ആയി വർധിക്കുകയും ചെയ്തു. 20-30 ശതമാനം വരെ കന്നിവോട്ടർമാരുടെ എണ്ണം കൂടിയെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Voting

അതേസമയം കന്നിവോട്ടർമാർ 18-19 വയസ്സുള്ളവർ മാത്രമല്ലെന്നതാണ് മറ്റൊരു വസ്തുത. 18 മുതൽ 25 വയസ്സ് വരെയുള്ളവർ വിശാഖപട്ടണത്തെ കന്നിവോട്ടറാണ്. വോട്ടുചെയ്യാനുള്ള ബോധവത്ക്കരണ പരിപാടി ഫലം കണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 15 വരെ 90000 അപേക്ഷകൾ പരിശോധിച്ചതായി കലക്‌ടർ കെ ഭാസ്ക്കർ പറഞ്ഞു. മാർച്ച് 25നാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുന്നത്.
English summary
1.8 lakh first-time voters added to electoral roll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X