ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ; സൈനീകൻ മരണപ്പെട്ടു, 5 പേർ കുടുങ്ങി കിടക്കുന്നു!!
ഷിംല: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ ഒരു സൈനീകൻ സമരണപ്പെട്ടു. അഞ്ച് സൈനീകർ ഇവിടെ കുടുങ്ങി കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലാണ് അപകടം ഉണ്ടായത്.
ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 11 മണിക്കാണ് ശക്തമായ മഞ്ഞിടിച്ചിലിൽ ആറ് സൈനികർ കുടുങ്ങിയത്. പ്രദേശത്ത് ഇന്തോ–ടിബറ്റൻ പൊലീസ് ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുന്നുണ്ട്. ജില്ലാ പോലീസും സഹായത്തിനായി എത്തുന്നുണ്ട്.












Click it and Unblock the Notifications