കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 എംപിമാരില്‍ ഒരാള്‍ കൊലക്കേസ് പ്രതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നമ്മുടെ ലോക്‌സഭയിലെ 30 എംപിമാരില്‍ ഒരാള്‍ കൊലപാതകകേസുകളില്‍ പ്രതികളോ അന്വേഷണം നേരിടുന്നവരോ ആണ് എന്ന്‌
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവയുടെ കണക്കുകള്‍ പരിശോധിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

സമൂഹത്തിന്റെ ക്രിമിനല്‍ വസ്‌കരണം നമ്മുടെ ജനപ്രതിനിധികളിലും കാണാനാകുമെന്ന് ഉറപ്പാണ്. പക്ഷേ അതിന്റെ അനുപാതത്തിലുൊന്നുമല്ല ജനപ്രതിനിധികളുടെ ക്രിമിനല്‍ വത്കരണം എന്നതാണ് സത്യം. പൊതുസമൂഹത്തിലെ ക്രമിനല്‍ വത്കരണത്തിന്റെ 20 മുതല്‍ 200 ശതമാനം വരെയാണ് ലോക്‌സഭ എംപിമാരിലെ ക്രമിനലുകള്‍ എന്ന് കണക്കുകള്‍ മുന്‍ നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

Parliament House

2009 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ എത്തിയ ജനപ്രതിനിധികളുടെ കാര്യങ്ങളാണ് പരിശോധിച്ചത്. എഡിആറിന്റേയും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേയും കണക്കുകള്‍ കൂടാതെ പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

30 എംപിമാരില്‍ ഒരാളെങ്കിലും കൊലപാതകമോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കേസിലോ കുടുങ്ങിയവരാണത്രെ. എന്നാല്‍ ജനസംഖ്യാനുപാതികമായി ഇത്തരം ക്രിമനില്‍ പ്രവണതകള്‍ പരിശോധിക്കുമ്പോള്‍ 1061 പേരില്‍ ഒരാള്‍ ഇത്തരം കേസുകളില്‍ ഉള്‍പെട്ടവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മാത്രം കണക്കെടുക്കുമ്പോഴാണ് ഇങ്ങനെയെന്ന് പത്രം മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്.

23 എംപിമാരില്‍ ഒരാള്‍ നേരിട്ടുള്ള കൊലപാതകശ്രമ കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ടത്രെ. പൊതുസമൂഹത്തില്‍ ഇത് 4220 ല്‍ ഒരാള്‍ മാത്രമാണ്. 54 എംപിമാരില്‍ ഒരാള്‍ തട്ടിക്കൊണ്ടുപോകല്‍, കൊള്ള തുടങ്ങിയ കേസുകളില്‍ പെട്ടവരാണ്.ലോക്‌സഭയിലെ 54 ല്‍ ഒരാള്‍ കലാപ കേസുകളിലും അന്വേഷണം നേരിടുന്നവരാണ്. എന്നാല്‍ ബലാത്സംഗ കേസുകളില്‍ മാത്രം ഒറ്റ ലോക്‌സഭ എംപിമാരും പെട്ടിട്ടില്ല എന്നത് ആശ്വസിക്കാവുന്ന കാര്യമാണ്.

English summary
An analysis of data on Lok Sabha members facing criminal charges and official figures on crime in India show that the proportion of people facing such charges is way higher among Lok Sabha MPs than in the population as a whole.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X