കാശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്കേറ്റു
കാശ്മീരില്‍ ഖാന്‍യര്‍ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ശ്രീനഗര്‍: കാശ്മീരില്‍ ഖാന്‍യര്‍ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഖാന്‍യര്‍ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
പോലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ഗ്രാനേഡ് വലിച്ചെറിയുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടക്കുന്നത്. ആക്രമണം ഉണ്ടായ സമയത്ത് തന്നെ സുരക്ഷാദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുകെയും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകെയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ ചികത്സയ്ക്കായി പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് കാശ്മീരിലെ കുപ്വാര ജില്ലയില്‍ പന്‍ഗ്രാം സൈനീക ക്യാപിന് നേരെ ഭീകരാക്രണം നടന്നത്. ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചയായിരുന്നു ആക്രമണം. സംഭവത്തില്‍ ക്യാപ്റ്റന്‍ ആയുഷ് ഉള്‍പ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാശ്മീര്‍ വിഘടനവാദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications