ജയിലിനുളളില്‍ കൊലക്കേസ് പ്രതികള്‍ ഏറ്റമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു, കാരണം കേട്ടാല്‍ ഞെട്ടും
മധുര: റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജയിലില്‍ ഏറ്റുമുട്ടി. ഒരാള്‍ മരിച്ചു. മധുര സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ ഏറ്റമുട്ടിയത്. കൊലക്കേസ് പ്രതിയായ എം സെന്തില്‍ (33) എന്നയാളാണ് കൊല്ലപ്പെട്ടത്. സെന്തില്‍ കുമാര്‍ (32) എന്നയാളാണ് കൊലപാതകം ചെയ്തത്. അച്ഛനെ കൊലപ്പെടുത്തിയ കേസിലാണ് സെന്തില്‍ കുമാര്‍ ജയിലിലായത്.
രാത്രി 11.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. ജയിലിലെ ബി ബ്‌ളോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. രണ്ട് പ്രതികള്‍ക്കും മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സെന്തില്‍ സെല്ലിനുള്ളില്‍ ചാടുകയും ബഹളം വയ്ക്കുകയും ചെയ്തതിനാലാണ് കൊന്നതെന്ന് സെന്തില്‍ കുമാര്‍ പറയുന്നു.

തലയ്ക്ക് ഇടിച്ചും ചവിട്ടിയുമാണ് കൊന്നതെന്ന് സെന്തില്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. അയല്‍ക്കാരനെ കുത്തിക്കൊന്ന കേസിലാണ് സെന്തില്‍ ജയിലിലാകുന്നത്. ഇയാളുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡിമരണത്തിന് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications