ബിഹാര്‍ ജില്ലാ കോടതിയ്ക്കു പുറത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു
പറ്റ്‌ന: ബീഹാറിലെ സസറാമില്‍ ജില്ലാ കോടതിയ്ക്കു സമീപമുണ്ടായ സ്‌ഫോടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോടതിയ്ക്കു പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കിലായിരുന്നു ബോംബ് . ബൈക്ക് സ്റ്റാര്‍ട്ട് ചെയത ഉടനെ പൊട്ടിതെറിക്കുകയായിരുന്നു. ബൈക്കുടമയായ സച്ചിന്‍ കുമാറാണ് മരിച്ചത്. സ്‌ഫോടനം നടന്ന ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌ഫോടക വസ്തു മറ്റാരെങ്കിലും കൊണ്ടു വച്ചതാണോ ഇയാള്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടെ പൊട്ടിതെറിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ സരോജ് പറഞ്ഞു.












Click it and Unblock the Notifications