ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു; ഒമ്പത് സിംഹങ്ങൾക്ക് രോഗം
ചെന്നൈ; കൊവിഡ് ബാധിച്ച് പെൺ സിംഹം ചത്തു.തമിഴ്‌നാട്ടിലെ വണ്ടലൂര്‍ അരിഗ്നര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ 9 വയസുള്ള സിംഹമാണ് ചത്തത്.മൃഗശാലയിലെ മറ്റ് 9 സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സഫാരി പാർക്ക് ഏരിയയിലെ അനിമൽ ഹൗസ് 1 ൽ പാർപ്പിച്ചിരിക്കുന്ന അഞ്ച് സിംഹങ്ങൾക്ക് വിശപ്പില്ലായ്മ ഉണ്ടായതായി കണ്ടെത്തിയിരുന്നതായി മൃഗശാല അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തുടർന്ന് സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
11 സാമ്പിളുകളായിരുന്നു അയച്ചിരുന്നത്. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച ഒരു സിംഹം ജൂൺ 3 ന് ചത്തിരുന്നു. ഈ സിംഹമാകട്ടെ രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും മൃഗശാല അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നുവെന്നും സർക്കാർ പുറപ്പെടുവിച്ച എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച സിംഹങ്ങളെ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും മൃഗശാല അധികൃതർ അറിയിച്ചു.
നേരത്തേ ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്കും ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications