കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം 120 ലക്ഷം കോടി; കൊണ്ടുവരാന്‍ ഒരു വര്‍ഷം!

Google Oneindia Malayalam News

ഭുവനേശ്വര്‍: വിദേശത്തെ കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്ന് ബി ജെ പി വീണ്ടും. നേരത്തെ പറഞ്ഞത് പോലെ 100 ദിവസമല്ല, ഒരു വര്‍ഷം വേണമത്രെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍. പത്ത് ലക്ഷം അക്കൗണ്ടുകളിലായി 120 ലക്ഷം കോടി രൂപയാണത്രെ വിദേശത്തെ ബാങ്കുകളിലുള്ളത്. ഒന്നും രണ്ടുമല്ല, 70 രാജ്യങ്ങളിലായാണ് പോലും ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പടര്‍ന്ന് പന്തലിച്ചു കിടക്കുന്നത്.

മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കള്ളപ്പണത്തെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഒരു വര്‍ഷം കൊണ്ട് കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലത്തിക്കാമെന്നാണ് പ്രതീക്ഷ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വളരെ നേരത്തെയാണിത് - സുബ്രഹ്മണ്യന്‍ സ്വാമി ഭുവനേശ്വറില്‍ പറഞ്ഞു. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം അനാവശ്യമായി സമയമെടുക്കുന്നില്ല.

BJP

കേന്ദ്രത്തിന് കുറച്ച് സാവകാശം വേണം. കാരണം 70 രാജ്യങ്ങളിലായി ഇന്ത്യക്കാരുടെ കള്ളപ്പണം വ്യാപിച്ചുകിടക്കുകയാണ്. 10 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 120 ലക്ഷം കോടി രൂപ വരും ആകെ തുക. അധികാരത്തിലെത്തിയാല്‍ 100 ദിവസങ്ങള്‍ കൊണ്ട് വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നായിരുന്നു നേരത്തെ ബി ജെ പിയുടെ വാഗ്ദാനം.

നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് സ്വന്തമാക്കിയതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതായി സ്വാമി പറഞ്ഞു. സുപ്രീം കോടതി 2007 ല്‍ തന്നെ ഒരു ടീമിനെ വെക്കാന്‍ പറഞ്ഞു. എന്നാല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ഒന്നും ഉണ്ടായില്ല.

English summary
Senior BJP leader Subramanian Swamy on Monday expressed hope that the black money stashed in foreign banks would return to the country in about one year. "We are optimistic that the black money stashed in foreign banks would return to the country in about one year time, much before the expectation of the people," Swamy told reporters here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X