ഇന്ത്യക്കാരോട് നന്ദി പറഞ്ഞ് മോദി ട്വിറ്ററില്‍
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് രാജ്യത്തോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് മോദി വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നന്ദി പറഞ്ഞത്. ജനറല്‍ ഇലക്ഷനില്‍ വിജയം നേടാനായി പ്രവര്‍ത്തിച്ച പാര്‍ട്ടി വൊളന്റിയര്മാരോടും മോദി നന്ദി പറഞ്ഞു.
ചരിത്രവിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദി പക്ഷേ ഇന്ത്യയില്‍ ഇല്ല. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലാണ് മോദി. ഇന്ത്യയുടെ വികസനം പുതിയ രംഗങ്ങളിലേക്ക് എത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ മോദി ട്വീറ്റുകളില്‍ പറഞ്ഞു. അഞ്ച് ട്വീറ്റുകളാണ് മോദി ഇത് സംബന്ധിച്ച് ഇട്ടത്. കഴിഞ്ഞ വര്‍ഷം വിജയിച്ചപ്പോള്‍ എടുത്ത ഫോട്ടോയും മോദി പോസ്റ്റ് ചെയ്തു.

നരേന്ദ്ര മോദി തരംഗത്തില്‍ കോണ്‍ഗ്രസ് അടിപതറിപ്പോയപ്പോള് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ബി ജെ പി അധികാരത്തില്‍ എത്തിയത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകെ കിട്ടിയത് വെറും 44 സീറ്റുകളാണ്. ബി ജെ പി ഒറ്റയ്ക്ക് 282 സീറ്റ് വാരിയപ്പോള്‍ എന്‍ ഡി എയുടെ ആകെ നേട്ടം 336 സീറ്റുകളായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് 272 എന്ന മാന്ത്രിക സീറ്റുകള്‍ തികയ്ക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിന് പക്ഷേ എല്ലാ കാര്യങ്ങളും ഓള് ഈസ് വെല്‍ അല്ല. ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പെട്രോള്‍ വില കൂടിയതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛേ ദിന് മോദിക്കും സില്‍ബന്ദികളായ വ്യവസായികള്‍ക്കും മാത്രമാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications