കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരോട് നന്ദി പറഞ്ഞ് മോദി ട്വിറ്ററില്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് രാജ്യത്തോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് മോദി വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നന്ദി പറഞ്ഞത്. ജനറല്‍ ഇലക്ഷനില്‍ വിജയം നേടാനായി പ്രവര്‍ത്തിച്ച പാര്‍ട്ടി വൊളന്റിയര്‍മാരോടും മോദി നന്ദി പറഞ്ഞു.

ചരിത്രവിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദി പക്ഷേ ഇന്ത്യയില്‍ ഇല്ല. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലാണ് മോദി. ഇന്ത്യയുടെ വികസനം പുതിയ രംഗങ്ങളിലേക്ക് എത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ മോദി ട്വീറ്റുകളില്‍ പറഞ്ഞു. അഞ്ച് ട്വീറ്റുകളാണ് മോദി ഇത് സംബന്ധിച്ച് ഇട്ടത്. കഴിഞ്ഞ വര്‍ഷം വിജയിച്ചപ്പോള്‍ എടുത്ത ഫോട്ടോയും മോദി പോസ്റ്റ് ചെയ്തു.

modi1

നരേന്ദ്ര മോദി തരംഗത്തില്‍ കോണ്‍ഗ്രസ് അടിപതറിപ്പോയപ്പോള്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ബി ജെ പി അധികാരത്തില്‍ എത്തിയത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകെ കിട്ടിയത് വെറും 44 സീറ്റുകളാണ്. ബി ജെ പി ഒറ്റയ്ക്ക് 282 സീറ്റ് വാരിയപ്പോള്‍ എന്‍ ഡി എയുടെ ആകെ നേട്ടം 336 സീറ്റുകളായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് 272 എന്ന മാന്ത്രിക സീറ്റുകള്‍ തികയ്ക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിന് പക്ഷേ എല്ലാ കാര്യങ്ങളും ഓള്‍ ഈസ് വെല്‍ അല്ല. ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പെട്രോള്‍ വില കൂടിയതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛേ ദിന്‍ മോദിക്കും സില്‍ബന്ദികളായ വ്യവസായികള്‍ക്കും മാത്രമാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

English summary
As he celebrates his maiden anniversary of receiving the historic mandate in the 2014 Lok Sabha election, Prime Minister Narendra Modi on Saturday thanked the nation for bestowing their blessings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X