ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു: പുറത്തറിഞ്ഞത് ഇങ്ങനെ, പ്രതി അയല്‍വാസി !

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു. പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ദില്ലിയിലാണ് സംഭവം. സമീപത്തെ വീട്ടിലെ നാലും രണ്ടും വയസ് പ്രായമുള്ള കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ പോയ കുട്ടിയാണ് കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്‍റെ അമ്മ മകള്‍ക്കൊപ്പം ദില്ലി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 രക്തസ്രാവം തുടങ്ങി

രക്തസ്രാവം തുടങ്ങി


പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.

 ഭാര്യയില്ലാത്ത സാഹചര്യത്തില്‍

ഭാര്യയില്ലാത്ത സാഹചര്യത്തില്‍


ഭാര്യ ടെറസിലേയ്ക്ക് പോയ സാഹചര്യത്തിലാണ് 33 കാരന്‍ മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 ലൈംഗികാതിക്രമത്തിന് കേസ്

ലൈംഗികാതിക്രമത്തിന് കേസ്

സ്വകാര്യ ഭാഗത്ത് രക്തസ്രാവമുണ്ടായി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുന്നത്. ഇതോടെ രക്ഷിതാക്കള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 വിവാഹ മോചിതര്‍

വിവാഹ മോചിതര്‍


ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മ ദില്ലി കോളനിയിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. നിര്‍മാണ തൊഴിലാളിയായ മുത്തച്ഛനൊപ്പമാണ് ഇരുവരും കഴിയുന്നത്.

 ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ആശുപത്രിയില്‍ സന്ദര്‍ശിച്ചു

പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സഞ്‍ജയ് ഗാന്ധി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതായി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ ട്വീറ്റ് ചെയ്തു.

English summary
Delhi girl raped infront of kids by neighbour. Neighbour got arested after her mother's complaint.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്