കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് നിർമാണ പദ്ധതികൾക്ക് 10000 കോടി: നിർണായ പ്രഖ്യാപനവുമായി നിർമല സീതാരാമൻ

വീട് നിർമാണ പദ്ധതികൾക്ക് 10000 കോടി: നിർണായ പ്രഖ്യാപനവുമായി നിർമല സീതാരാമൻ, പണപ്പെരുപ്പം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന്!!

Google Oneindia Malayalam News

ദില്ലി: പാർപ്പിട നിർമാണത്തിന് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രധനകാര്യ മന്ത്രി. പാർപ്പിട നിർമാണത്തിന് പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂർത്തീകരവുമായി ബന്ധപ്പെട്ട് ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചിട്ടുണ്ട്. 10000 കോടി രൂപയാണ് ഇതിനായി ധനകാര്യമന്ത്രാലയം നീക്കിവെക്കുന്നത്. ഇതോടെ മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പുനരാരംഭിക്കാൻ കേന്ദ്രനീക്കം സഹായിക്കും.

ബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 ട്രില്യണിൽ എത്ര പൂജ്യമുണ്ട്? വീഡിയോബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 ട്രില്യണിൽ എത്ര പൂജ്യമുണ്ട്? വീഡിയോ

വീട് നിർമാണം പൂർത്തിയായിട്ടില്ലാത്തവർക്ക് പൂർത്തിയാക്കാൻ ഈ സംവിധാനം വഴി പണവും ലഭിക്കും. ഇതിനെല്ലാം പുറമേ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കൂടുതൽ ഇളവുകൾ ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്.

nirmala-sitharaman323-

രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതിയ പ്രഖ്യാപനങ്ങൾ നടത്തിവരുന്നത്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചിച്ചുണ്ടെന്നും നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാണിച്ചു.

സാമ്പത്തിക മേഖല ശക്തിപ്പെട്ടുവരികയാണെന്നും നിക്ഷേപ നിരക്കിൽ വളർച്ച പ്രകടമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള മൂന്നാമത്തെ നിർണായക പ്രഖ്യാപനമാണ് ശനിയാഴ്ച കേന്ദ്രധനകാര്യമന്ത്രി നടത്തിയിട്ടുള്ളത്.

English summary
10,000-Crore Push For Affordable Housing Projects: Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X