തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ വീണ്ടും നോട്ടുകളുടെ കൂമ്പാരം; കണ്ടെടുത്തത് 10.5 കോടി രൂപ!
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ ജാക്കീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് 10.5 കോടി രൂപ കണ്ടെടുത്തു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കറന്‍സി നോട്ടുകളുടെ കൂമ്പാരം കണ്ടെടുത്തത്.
ജാക്കീര്‍ ഹുസൈന്റെ മുര്‍ഷിദാബാദിലെയും കൊല്‍ക്കത്തയിലെയും കെട്ടിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി 28 സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ജാക്കീര്‍ ഹുസൈന്റെ വീട് മുര്‍ഷിദാബാദിലെ ഓഫീസ്, രഘുനാഥ് ഗഞ്ച്, സുതി, സംസര് ഗഞ്ച് എന്നിവിടങ്ങളിലെ റൈസ് മില്ലിലും മറ്റ് ബീഡി ഫാക്ടറികളിലും ആണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഇതോടൊപ്പം കൊല്‍ക്കത്തയിലും ന്യൂഡല്‍ഹിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. അതേസമയം ജാക്കീര്‍ ഹുസൈന് ഒരു ബിസിനസുകാരനാണ് എന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹത്തിന് 'വലിയ ബീഡി ബിസിനസ്സ്' ഉണ്ടായിരുന്നു എന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
ഇതുപോലുള്ള ബിസിനസുകള്‍ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് കൈയില്‍ പണം ആവശ്യമാണ് എന്നും കണ്ടെടുത്ത പണം അതായിരിക്കാം എന്നും കുനാല്‍ ഘോഷ് പറഞ്ഞു. അതേസമയം എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന് വേണ്ട നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ജാക്കീര്‍ ഹുസൈന് നിയമാനുസൃതമായ രേഖകള്‍ കാണിക്കേണ്ടിവരും. എന്നാല്‍ അന്വേഷണം തീരുന്നതിന് മുമ്പ് അയാളുടെ പണം നിയമവിരുദ്ധമാണെന്ന് പറയുന്നത് തെറ്റാണ് എന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മുന്‍ മന്ത്രിയും തൃണൂമൂല്‍ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വന്‍തോതില്‍ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
ഇത് തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു നേതാവില്‍ നിന്നും കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത് എന്നത് ശ്രദ്ധേയമാണ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നായിരുന്നു 25 കോടിയിലേറെ രൂപ ആദായ നികുതി വകുപ്പ് കണ്ടെടുത്തിരുന്നത്. സംഭവത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications