സിയാച്ചിനില്‍ പത്ത് ഇന്ത്യന്‍ സൈനികരെ കാണാനില്ല; കടുത്ത ഹിമപാതം
ദില്ലി: സിയാച്ചിന്‍ മേഖലയില്‍ അതി ശക്തമായ ഹിമപാതം. ഇതേ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ സൈനികരെ കാണാതായതായാണ് റിപ്പോര്‍ട്ട്.
പട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. 19,000 അടി ഉയരത്തില്‍ വച്ചാണ് അപകടം ഉണ്ടായതെന്ന് കേണല്‍ എസ്ഡി ഗോസ്വാമി അറിയിച്ചു. ഹിമപാതത്തില്‍ പെട്ട സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സിയാച്ചിന്‍ മേഖലയില്‍ ഹിമപാതവും മണ്ണിടിച്ചിലും പതിവ് സംഭവമാണ്. പ്രത്യേകിച്ചും ശൈത്യകാലത്ത്. ഈ സമയങ്ങളില്‍ ഇവിടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് അറുപത് ഡിഗ്രി വരെ താഴാറുണ്ട്.
കഴിഞ്ഞ മാസവും സിയാച്ചിന്‍ മേഖലയില്‍ കനത്ത ഹിമപാതം ഉണ്ടായിരുന്നു. അന്ന് നാല് സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലും കഴിഞ്ഞ വര്‍ഷം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തന്നെ ഹിമപാതത്തില്‍ പെട്ടുപോവുകയായിരുന്നു.
ഹിമപാത മേഖലയില്‍ മാത്രം കഴിഞ്ഞ 32 വര്‍ഷത്തിനിടെ എണ്ണായിരം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് യുദ്ധത്തില്‍ അല്ല, പ്രകൃതിയോട് മല്ലിട്ടാണ് എന്നതാണ് സത്യം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications