കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിനില്‍ പത്ത് ഇന്ത്യന്‍ സൈനികരെ കാണാനില്ല; കടുത്ത ഹിമപാതം

Google Oneindia Malayalam News

ദില്ലി: സിയാച്ചിന്‍ മേഖലയില്‍ അതി ശക്തമായ ഹിമപാതം. ഇതേ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ സൈനികരെ കാണാതായതായാണ് റിപ്പോര്‍ട്ട്.

പട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. 19,000 അടി ഉയരത്തില്‍ വച്ചാണ് അപകടം ഉണ്ടായതെന്ന് കേണല്‍ എസ്ഡി ഗോസ്വാമി അറിയിച്ചു. ഹിമപാതത്തില്‍ പെട്ട സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Siachen

സിയാച്ചിന്‍ മേഖലയില്‍ ഹിമപാതവും മണ്ണിടിച്ചിലും പതിവ് സംഭവമാണ്. പ്രത്യേകിച്ചും ശൈത്യകാലത്ത്. ഈ സമയങ്ങളില്‍ ഇവിടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് അറുപത് ഡിഗ്രി വരെ താഴാറുണ്ട്.

കഴിഞ്ഞ മാസവും സിയാച്ചിന്‍ മേഖലയില്‍ കനത്ത ഹിമപാതം ഉണ്ടായിരുന്നു. അന്ന് നാല് സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലും കഴിഞ്ഞ വര്‍ഷം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തന്നെ ഹിമപാതത്തില്‍ പെട്ടുപോവുകയായിരുന്നു.

ഹിമപാത മേഖലയില്‍ മാത്രം കഴിഞ്ഞ 32 വര്‍ഷത്തിനിടെ എണ്ണായിരം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് യുദ്ധത്തില്‍ അല്ല, പ്രകൃതിയോട് മല്ലിട്ടാണ് എന്നതാണ് സത്യം.

English summary
At least 10 Army jawans are missing after an avalanche hit Siachen's northern glacier in Jammu and Kashmir. The soldiers were hit as they patrolled a glacier at an altitude of 5,800 metres (19,000 feet), Colonel S D Goswami said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X