കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Karnataka by election result will decide the fate Of bjp | Oneindia Malayalam

ബെംഗളൂരു: ഇന്നാണ് കര്‍ണാടകത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ്. ബിജെപി സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. 6 സീറ്റുകളിലെങ്കിലും വിജയിക്കാനായില്ലേങ്കില്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് വീണ്ടും ബിജെപിക്ക് നഷ്ടമായേക്കും.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പാലം വലിച്ച് ബിജെപിയിലേക്ക് മറുകണ്ടം ചാടിയ വിമതര്‍ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഇരുപാര്‍ട്ടികളിലേയും അതിശക്തരായ നേതാക്കളായ വിമതര്‍ തന്നെ സ്ഥാനാര്‍ത്ഥികളായി എത്തിയതോടെ സീറ്റുകള്‍ തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയാലും യെഡ്ഡി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് റിപ്പോര്‍ട്ട്. 10 ബിജപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍

 ആറ് സീറ്റുകള്‍

ആറ് സീറ്റുകള്‍

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയിലേക്ക് പോയ 17 എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലത്തിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 224 അംഗ നിയമസഭയില്‍ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കേണ്ടതുണ്ട്.

 വന്‍ അട്ടിമറി?

വന്‍ അട്ടിമറി?

പാര്‍ട്ടി നടത്തിയ നാല് സ്വകാര്യ സര്‍വ്വേകളില്‍ ഒന്‍പത് മുതല്‍ 13 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന ലഭിച്ചത്. ഈ പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. എന്നാല്‍ ബിജെപി നേരിയ ഭൂരിപക്ഷം നേടിയാലും സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയില്‍ തന്നെ 'സൂയിസൈഡ് സ്ക്വാഡുകള്‍' രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

വിമതരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തിരുമാനമാണ് അരഡസനോളം വരുന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടുമെന്നാണ് റിപ്പോര്‍ട്ട്. വിമതരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച തിരുമാനത്തിനെതിരെ തുടക്കം മുതല്‍ തന്നെ ബിജെപിയില്‍ ഭിന്നതകള്‍ ശക്തമായിരുന്നു. പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് വിമതര്‍ക്ക് ടിക്കറ്റ് നല്‍കിയതോടെ രണ്ട് ബിജെപി നേതാക്കളാണ് ബിജെപി വിട്ടത്.

 പാര്‍ട്ടി വിട്ടു

പാര്‍ട്ടി വിട്ടു

മുതിര്‍ന്ന എംഎല്‍എയായ രാജു ഗാഗേയും അശോക് പൂജാരിയുമാണ് നേതൃത്വത്തിന്‍റെ തിരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. രാജി വെച്ച പിന്നാലെ രാജു ഗാഗേ കോണ്‍ഗ്രസിലേക്കും അശോക് പൂജാരി ജെഡിഎസിലേക്കും ചേക്കേറി. ഇരുവരേയും ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി.പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള ചിക്കാബെല്ലാപൂരില്‍ ബിജെപി എംപിയുടെ മകനായ ശരത് ബച്ചേഗൗഡയും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.

 ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കും

ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കും

ഇവര്‍ മാത്രമല്ല ഹൈദരാബാദ്-കര്‍ണാടക മേഖലയിലുള്ള 10 ബിജെപി നേതാക്കള്‍ കൂടി ഉടന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മല്ലികാര്‍ജ്ജിന്‍ ഗാര്‍ഗെയെ അടുത്ത മുഖ്യനാക്കി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

 അവഗണിച്ചു

അവഗണിച്ചു

പാര്‍ട്ടിയില്‍ ഇനി തങ്ങള്‍ക്ക് ഭാവിയുണ്ടെന്ന് കരുതുന്നില്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് ശേഷം വിമതര്‍ ബിജെപിയില്‍ സ്വാധീനം നേടി കഴിഞ്ഞാല്‍. സ്വന്തം കരിഷ്മയിലാണ് തങ്ങള്‍ ജയിച്ച് കയറിയത്. മന്ത്രി പദം തന്ന് ഞങ്ങളുടെ പ്രവര്‍ത്തനത്തെ മാനിക്കാതെ ഞങ്ങളെ അവഗണിക്കുകയാണ് നേതൃത്വം ചെയ്തത്, പാര്‍ട്ടി വിടാനിരിക്കുന്ന കര്‍ണാടക-ഹൈദരാബാദ് മേഖലയില്‍ നിന്നുള്ള ബിജെപി നേതാവിനെ ഉദ്ധരിച്ച് ഡിസി റിപ്പോര്‍ട്ട് ചെയ്തു.

 രാഷ്ട്രീയ ഭാവി

രാഷ്ട്രീയ ഭാവി

മാസങ്ങളായി തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നില്ല. അതേസമയം
ദിനം പ്രതി വിമതര്‍ക്ക് അനാവശ്യമായ പരിഗണനകളാണ് പാര്‍ട്ടി നല്‍കുന്നത്.ഇനി അവര്‍ ജയിച്ച് മന്ത്രിസഭയുടെ ഭാഗമായാല്‍ തങ്ങള്‍ പുറത്താകും, അതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കണമെങ്കില്‍ പാര്‍ട്ടി വിടുകയെന്നതാണ് ഏക പോംവഴി, നേതാവ് പറഞ്ഞു.

 മന്ത്രിസ്ഥാനം നല്‍കിയില്ല

മന്ത്രിസ്ഥാനം നല്‍കിയില്ല

കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ള നേതാക്കളാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നതത്രേ. നാല് എംഎല്‍എമാര്‍ ജില്ലയില്‍ നിന്നും വിജയിച്ചിട്ടും ഒരാള്‍ക്ക് പോലും മന്ത്രിസ്ഥാനം നല്‍കിയില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. യദിര്‍, റായ്ച്ചൂര്‍, കൊപ്പാല്‍, ബല്ലാരി, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും പാര്‍ട്ടി വിട്ടേക്കും.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗയുമായി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഖാര്‍ഗെയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തിരുമാനം. ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതിനെ ദേവഗൗഡ പിന്തുണയ്ക്കില്ല. ഖാര്‍ഗെയ്ക്ക് തന്നെ സാധ്യത കല്‍പ്പിക്കുന്നത്.

 അയോഗ്യത ഭയമില്ല

അയോഗ്യത ഭയമില്ല

അതുകൊണ്ട് തന്നെ കര്‍ണാടക-ഹൈദരാബാദ് മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസിലെ യോഗ്യനായ നേതാവിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും നേതാക്കള്‍ ചോദിക്കുന്നു. പാര്‍ട്ടി വിട്ടാല്‍ നേതൃത്വം അയോഗ്യരാക്കിയാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും നേതാക്കള്‍ പറയുന്നു.

 ഏത് ചിഹ്നത്തിലും

ഏത് ചിഹ്നത്തിലും

10 പേര്‍ ഒരുമിച്ച് കോണ്‍ഗ്രസിലേക്ക് പോയാല്‍ തങ്ങളെ ബിജെപി അയോഗ്യരാക്കിയേക്കും. എന്നാല്‍ വിമതര്‍ക്ക് സുപ്രീം കോടതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തങ്ങളെ അയോഗ്യത നടപടി ഭയപ്പെടുത്തുന്നില്ല. ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.

 ഭൂരിപക്ഷം നേടിയാല്‍

ഭൂരിപക്ഷം നേടിയാല്‍

ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മാത്രമേ 'പ്ലാന്‍' നടപ്പാക്കൂവെന്നും നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചില്ലേങ്കില്‍ ഞങ്ങള്‍ പുനരാലോചന നടത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി ഭൂരിപക്ഷം തികച്ചാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയെ മുഖ്യമന്ത്രിയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കര്‍ണാടക: 15 മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്, യെഡിയൂരപ്പ സര്‍ക്കാറിന് നിര്‍ണ്ണായകം

കോണ്‍ഗ്രസ് വിശ്വസ്തരായ സഖ്യമല്ല... എന്‍സിപിയെ ത്രികക്ഷി സഖ്യത്തില്‍ ഒതുക്കിയെന്ന് ശരത് പവാര്‍

പിസി ജോർജ് എൻഡിഎ വിട്ടു! ഇറങ്ങുന്നത് മോദിക്കെതിരെ ആഞ്ഞടിച്ച്, ബിജെപിക്ക് വൻ തിരിച്ചടി!

English summary
10 BJP MLA's may quit BJP to support Garge in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X