കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലേയ്ക്കുള്ള തീവണ്ടി കൊങ്കണ്‍ തുരങ്കത്തില്‍ പാളം തെറ്റി

  • By Soorya Chandran
Google Oneindia Malayalam News

മഡ്ഗാവ്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുകയായിരുന്ന തീവണ്ടി പാളം തെറ്റി. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോകമാന്യ തിലകില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട 12223 -ാം നമ്പര്‍ തുരന്തോ എക്‌സ്പ്രസ് ആണ് അപകത്തില്‍ പെട്ടത്. കൊങ്കണ്‍ പാതയില്‍ സര്‍സോറ തുരങ്കത്തിനുള്ളില്‍ വച്ചാണ് അപകടം സംഭവിച്ചത്.

Train

തീവണ്ടിയുടെ പത്ത് കോച്ചുകള്‍ പാളം തെറ്റി. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. എന്ജിനും ആദ്യ നാല് ബോഗിയും പാളം തെറ്റിയിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരായി തുരങ്കത്തിന് പുറത്ത് കടന്നു എന്നാണ് വിവരം.

എന്‍ജിന്‍ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ മറ്റൊരു തീവണ്ടിയില്‍ നാട്ടിലെത്തിച്ചേയ്ക്കും എന്നാണ് സൂചന. പാളം തെറ്റാത്ത ബോഗികളും എന്‍ജിനും അടുത്തുളള സ്‌റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഇതോടെ കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

English summary
10 coaches of Duronto express derailed in Konkan, services hampered. Train Number 12223 Lokmanya Tilak- Ernakulam express derailed, no casuality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X