
10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്യും?
ദില്ലി; മുൻ വർഷങ്ങളിൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗോവ. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ കാലത്ത് 17 ൽ 14 എം എൽ എമാരായിരുന്നു കോൺഗ്രസ് വിട്ട് ബി ജെ പിക്കൊപ്പം ചേർന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വെറും 3 നേതാക്കൾ മാത്രമായിരുന്നു പാർട്ടിക്കൊപ്പം ഉണ്ടായിരുന്നത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ 11 ഓളം എം എൽ എമാരെ പാർട്ടിക്ക് ലഭിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായ തിരിച്ചടി ഇക്കുറിയും ഗോവയിൽ കോൺഗ്രസ് നേരിട്ടേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
എഐസിസി ഓഫീസിലെത്താന് അനുവദിച്ചില്ല; സച്ചിന് പൈലറ്റിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുൻപ് 10 എം എൽ എമാർ പാർട്ടി വിടാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഇവർ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചനയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത് കൊണ്ടായിരിക്കും എം എൽ എമാരുടെ കൂടുമാറ്റം എന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായി വായിക്കാം
'സോ ഹോട്ട് ആന്റ് അട്രാക്റ്റീവ്'; സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ കീർത്തി സുരേഷ്..വൈറൽ ചിത്രങ്ങൾ

കോൺഗ്രസിലെ 10 എം എൽ എമാർ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്തുൾപ്പെടെ പാർട്ടി വിടുന്നത് സംബന്ധിച്ച് ചർച്ച നടത്തിക്കഴിഞ്ഞു. ഇവർ ഇപ്പോൾ തന്നെ കോൺഗ്രസിൽ ചേരാൻ തയ്യാറാണെങ്കിലും ബി ജെ പി നേതൃത്വം ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് എം എൽ എമാരെ പാർട്ടിയിലെടുക്കാം എന്നാണത്രേ നേതൃത്വത്തിന്റെ നിലപടാ്.

വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഈ എം എൽ എമാരെക്കൊണ്ട് ക്രോസ് വോട്ട് ചെയ്യിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. ശേഷം ഇവരെ പാർട്ടിയിലേക്ക് ചേർക്കാനാണ് നീക്കം. എന്നാൽ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ തബാവാദെ പറഞ്ഞു

എന്നാൽ ഭീഷണി മൂലമാണ് പലരും പാർട്ടി വിടാൻ തയ്യാറെടുക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. 'മിക്ക എംഎൽഎമാർക്കും ഹോട്ടലുകളുണ്ട്. ഈ കെട്ടിടങ്ങൾ പൊളിക്കുമെന്ന് കാട്ടി ബിജെപി അവർക്ക് നോട്ടീസുകൾ അയക്കുകയാണ്. മാത്രമല്ല മറ്റ് ബിസിനസുകൾ ലക്ഷ്യം വെച്ചുള്ള ഭീഷണികളും ഉണ്ടാകുന്നുണ്ട്, കോൺഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം എം എൽ എമാർ അത്തരത്തിൽ പാർട്ടി വിടാനുള്ള സാഹചര്യം കുറവാണെന്നാണ് ഗോവയിലെ മാധ്യമപ്രവർത്തകനായ കിഷോർ നായിക് ഗവോൻകർ പറയുന്നത്. ചിലർ ഇപ്പോൾ ചേർന്നേക്കും. അതേസമയം 2024 ആകുമ്പോഴേക്കും കൂറെ കോൺഗ്രസ് എം എൽ എമാർ ബി ജെ പിയിൽ ചേരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 40 അം ഗോവ നിയമസഭയിൽ 20 എം എൽ എമാരാണ് ബി ജെ പിക്ക് ഉള്ളത്. കോൺഗ്രസിന് 11 എം എൽ എമാരും. ആം ആദ്മി പാർട്ടിക്കും മഹാരാഷ്ട്ര വാദി ഗോമന്ത് പാർട്ടിക്കും ഓരോ എം എൽ എമാർ വീതവുമുണ്ട്. അതേസമയം 10 പേർ പാർട്ടി വിട്ടാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ ആഘാതമാകും.