Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തി അധ്യക്ഷന്‍!!

പനാജി: മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്‍റെ മരണത്തോടെ കനത്ത പ്രതിസന്ധിയിലായിരുന്നു ഗോവയില്‍ ബിജെപി. കേവല ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ സജീവമാക്കിയിരുന്നെങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപി അതിനെ മറികടന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം സംസ്ഥാനത്ത് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഏത് വിധേനയും സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് കാമ്പില്‍ സജീവമാകുന്നുണ്ടെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

10 എംഎല്‍എമാര്‍

10 എംഎല്‍എമാര്‍

40 അംഗ നിയമസഭയില്‍ സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ബിജെപിക്ക് പ്രതിസന്ധി. സാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെ പ്രതിപക്ഷത്തുള്ള എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിലാണ് ബിജെപി.കോണ്‍ഗ്രസ് പക്ഷത്തുള്ള 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷം

വ്യക്തമായ ഭൂരിപക്ഷം

പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരിഷ് ചോടന്‍കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിനയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ​എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ട സാഹചര്യം ബിജെപിയ്ക്ക് ഇല്ല. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്, വിനയ് പറഞ്ഞു.

പണം നല്‍കിയിട്ടില്ല

പണം നല്‍കിയിട്ടില്ല

അതേസമയം വിനയുടെ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഗിരിഷ് ചോടന്‍കര്‍ തയ്യാറായില്ല. പണം നല്‍കി എംഎല്‍എമാരെ ബിജെപിയില്‍ ചേര്‍ക്കേണ്ട സാഹചര്യം ഇല്ല. മുന്‍പ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ എത്തിയത് തങ്ങള്‍ പണമോ പദവിയോ വാഗ്ദാനം ചെയ്തിട്ടല്ലെന്നും വിനയ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ഷിരോദ്കറും ദയാനന്ദ് സോപ്തേയും ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്വന്തം എംഎല്‍എമാര്‍ ചോര്‍ന്ന് പോകാതിരിക്കാനുള്ള പദ്ധതി ഗിരീഷ് തയ്യാറാക്കുന്നത് നല്ലതായിരിക്കുമെന്നും വിനയ് പരിഹസിച്ചു. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചത്.. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടുകൂടി ബിജെപി ഭരണത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഇങ്ങനെ

സര്‍ക്കാര്‍ ഇങ്ങനെ

കോൺഗ്രസ് 17 സീറ്റുകൽ നേടിയപ്പോൾ ബിജെപി 14 സീറ്റുകൾ നേടി. 3 കോൺഗ്രസ് എംഎൽഎമാരും 2 എംജിപി എംഎൽഎമാരും ബിജെപി പാളയത്തിൽ എത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കൂടി പുറത്ത് വന്നപ്പോൾ നിലവിൽ 17 അംഗങ്ങളാണ് ബിജെപിയ്ക്ക് ഉള്ളത്. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരും ഉണ്ട്. എന്‍സിപിയുടേയും മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടിയുടേയും ഓരോ അംഗങ്ങളുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണ ബിജെപിക്കാണ്. കോണ്‍ഗ്രസിന് 15 എംഎല്‍എമാരാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+