കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് വിമത എംഎൽഎമാരും ജെപി നദ്ദയെ കണ്ടു... മന്ത്രിസഭ പുന:സംഘടന ഉടന്‍; ഗോവയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല?

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തിലേതിനേക്കാള്‍ വലിയ പ്രതിസന്ധിയില്‍ ആണ് ഇപ്പോള്‍ ഗോവയിലെ കോണ്‍ഗ്രസ്. ആകെയുള്ള പതിനഞ്ച് എംഎല്‍എമാരില്‍ പത്ത് പേരും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ.

കോണ്‍ഗ്രസ്സിനെ കൈവിട്ട് സോണിയ ഗാന്ധിയും... നയിക്കാനുള്ള ശക്തിയില്ല? പ്രതിസന്ധിയില്‍ ഉലഞ്ഞ് കോൺഗ്രസ്കോണ്‍ഗ്രസ്സിനെ കൈവിട്ട് സോണിയ ഗാന്ധിയും... നയിക്കാനുള്ള ശക്തിയില്ല? പ്രതിസന്ധിയില്‍ ഉലഞ്ഞ് കോൺഗ്രസ്

രാജിവച്ച് ബിജെപിയില്‍ ലയിച്ച പത്ത് എംഎല്‍എമാരും ദില്ലിയില്‍ എത്തി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയെ കണ്ടു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം ആയിരുന്നു കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തും.

Goa Rebel MLAs

ഗോവയില്‍ ഉടനടി മന്ത്രിസഭ പുന:സംഘടന ഉണ്ടാകും എന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. അമിത് ഷായും ജെപി നദ്ദയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം.

ഗോവയിലെ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവ്‌ലേക്കറുടെ നേതൃത്വത്തില്‍ ആണ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. നാല്‍പത് അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 15 അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഒറ്റയടിക്ക് അഞ്ച് ആയി കുറയും. പുതിയ പ്രതിപക്ഷ നേതാവിനേയും കോണ്‍ഗ്രസിന് കണ്ടെത്തേണ്ടതായുണ്ട്. പുതിയ സാഹചര്യത്തില്‍ ബിജെപിയുടെ അംഗസംഖ്യ 27 ആകും.

വലിയ പ്രതിസന്ധിയിലൂടെ ആണ് ഗോവയിലെ കോണ്‍ഗ്രസ് കടന്നുപോകുന്നത്. ദേശീയ തലത്തില്‍ ശക്തമായ നേതൃത്വം ഇല്ലാത്തതും പ്രശ്‌ന പരിഹാരങ്ങ്ള്‍ക്കുള്ള ശ്രമങ്ങളില്‍ പ്രതിഫലിച്ചിരുന്നു.

English summary
10 Rebel Congress MLAs from Goa meet BJP working president JP Nadda at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X