കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ബാക്ക് ഫുട്ടില്‍, അസംബ്ലിയില്‍ പണി കിട്ടും!
ബെംഗളൂരു: മൂടിക്കെട്ടിയിരിക്കുകയാണ് ബെംഗളൂരു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഐ ടി നഗരത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും പവര്‍കട്ടും ട്രാഫിക് ബ്ലോക്കുകളും. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിതിയും മറിച്ചല്ല. വിധാന്‍ സൗധ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ ടിപ്പു സുല്‍ത്താന്‍ വിവാദവും സീരിയല്‍ ബലാത്സംഗങ്ങളും സര്‍ക്കാരിനെ തികച്ചും ബാക്ക്ഫുട്ടിലാക്കിയിരിക്കുകയാണ്.
പത്ത് ദിവസത്തെ സമ്മേളനത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിര്‍ത്തിപ്പൊരിക്കും ബി ജെ പി. മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി കേട്ടുനില്ക്കേയാണ്, ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് ബെംഗളൂരു വിമാനത്താവളത്തിന്റെ പേര് ടിപ്പു സുല്‍ത്താന്റെ പേരിലാക്കിയാല്‍ നന്നാവും എന്ന് പറഞ്ഞത്. ബീഫ് വിഷയത്തില്‍ ഗമണ്ടന്‍ ഡയലോഗ് വിട്ട് ബി ജെ പിയെ നിശബ്ദരാക്കയത് പോലല്ല, കെംപെഗൗഡയെ തൊട്ടുകളിച്ചാല്‍ കര്‍ണാടക ഒന്നടങ്കം കത്തും. അത് മാത്രമോ...

പിടിവിട്ടത് ടിപ്പു വിവാദത്തില്‍
ആദ്യമായിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത് ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷം നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ പറ്റാത്ത ഒരു വലിയ ജനവിഭാഗം കര്‍ണാടകയില്‍ ഉണ്ട്. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഒട്ടും പറ്റിയതുമില്ല. ടിപ്പുവിന്റെ ജന്മദിനത്തിന് 10 ദിവസം മുന്നേ ദീപാവലി ദിവസം തന്നെ ആഘോഷങ്ങള്‍ തുടങ്ങാന്‍ തിരഞ്ഞെടുത്തതും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി

കര്‍ണാടിന്റെ വാക്കുകള്‍ പിടിവിട്ടു
ബെംഗളൂരു വിമാനത്താവളത്തിന്റെ പേര് ടിപ്പു സുല്‍ത്താന്റെ പേരിലാക്കിയാല്‍ നന്നാവുമെന്ന ഗിരീഷ് കര്‍ണാടിന്റെ വാക്കുകളോടെ സര്‍ക്കാര്‍ തികച്ചും പ്രതിസന്ധിയിലായി. ബെംഗളൂരുവിന്റെ ശില്പിയായ കെംപെഗൗഡയുടെ പേരിലുള്ള വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന അഭിപ്രായം പരസ്യമായി തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലായിപ്പോയി സിദ്ധരാമയ്യ. ഈ വിവാദം സഭയെ പിടിച്ചുലക്കും എന്നത് മൂന്നരത്തരം.

മൂഡബിദ്രി കൊലപാതകം
മൂഡബിദ്രിയിലെ വി എച്ച് പി നേതാവിന്റെ കൊലപാതകമാണ് പ്രതിപക്ഷമായ ബി ജെ പി കര്‍ണാടക വിധാന്‍ സൗധയില്‍ ഉന്നയിക്കാന്‍ പോകുന്ന മറ്റൊരു വിഷയം

മന്ത്രിയുടെ ഭാര്യയുടെ കോഴ
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് ടി വി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെട്ടിരുന്നു. മന്ത്രി ആഞ്ജനേയ രാജിവെക്കണമെന്ന് ബി ജെ പി ഇതിനോടകം തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ബലാത്സംഗങ്ങളുടെ നാട്
തുടര്‍ച്ചയായി കൂട്ടബലാത്സംഗങ്ങള്‍ നടക്കുകയാണ് ബെംഗളൂരുവില്‍. 22 കാരിയായ കോള്‍ സെന്റര്‍ ജീവനക്കാരി, ടെന്നീസ് ക്ലബില്‍ 30 കാരി എന്നിവരാണ് അടുത്തിടെ പീഡനത്തിന് ഇരയായത്. ഹോസ്കോട്ടെയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ഡ്രൈവറും സഹായിയും ചേര്‍ന്ന് പീഡിപ്പിച്ച സംഭവവും ഉണ്ടായി.

മലയാളി മന്ത്രിയെ മാറ്റി
2 പേര് ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാത്സംഗം ആവില്ല എന്ന് തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ക്കൊടുവിലാണ് മലയാളി കൂടിയായ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജിനെ മാറ്റിയത്. പകരം വന്ന കെ പി സി സി പ്രസിഡണ്ട് പരമേശ്വര, ടെന്നീസ് ക്ലബില്‍ പീഡനത്തിന് ഇരയായ യുവതിയെ കളിയാക്കി സംസാരിച്ചത് അതിലും വലിയ വിവാദമായി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications