കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ബാക്ക് ഫുട്ടില്‍, അസംബ്ലിയില്‍ പണി കിട്ടും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മൂടിക്കെട്ടിയിരിക്കുകയാണ് ബെംഗളൂരു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഐ ടി നഗരത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും പവര്‍കട്ടും ട്രാഫിക് ബ്ലോക്കുകളും. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിതിയും മറിച്ചല്ല. വിധാന്‍ സൗധ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ ടിപ്പു സുല്‍ത്താന്‍ വിവാദവും സീരിയല്‍ ബലാത്സംഗങ്ങളും സര്‍ക്കാരിനെ തികച്ചും ബാക്ക്ഫുട്ടിലാക്കിയിരിക്കുകയാണ്.

<strong>കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിനാണ് നവംബര്‍ 10ന് ടിപ്പു ജയന്തി ആഘോഷിച്ചത്?</strong>കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിനാണ് നവംബര്‍ 10ന് ടിപ്പു ജയന്തി ആഘോഷിച്ചത്?

പത്ത് ദിവസത്തെ സമ്മേളനത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിര്‍ത്തിപ്പൊരിക്കും ബി ജെ പി. മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി കേട്ടുനില്‍ക്കേയാണ്, ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് ബെംഗളൂരു വിമാനത്താവളത്തിന്റെ പേര് ടിപ്പു സുല്‍ത്താന്റെ പേരിലാക്കിയാല്‍ നന്നാവും എന്ന് പറഞ്ഞത്. ബീഫ് വിഷയത്തില്‍ ഗമണ്ടന്‍ ഡയലോഗ് വിട്ട് ബി ജെ പിയെ നിശബ്ദരാക്കയത് പോലല്ല, കെംപെഗൗഡയെ തൊട്ടുകളിച്ചാല്‍ കര്‍ണാടക ഒന്നടങ്കം കത്തും. അത് മാത്രമോ...

പിടിവിട്ടത് ടിപ്പു വിവാദത്തില്‍

പിടിവിട്ടത് ടിപ്പു വിവാദത്തില്‍

ആദ്യമായിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷം നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ പറ്റാത്ത ഒരു വലിയ ജനവിഭാഗം കര്‍ണാടകയില്‍ ഉണ്ട്. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഒട്ടും പറ്റിയതുമില്ല. ടിപ്പുവിന്റെ ജന്മദിനത്തിന് 10 ദിവസം മുന്നേ ദീപാവലി ദിവസം തന്നെ ആഘോഷങ്ങള്‍ തുടങ്ങാന്‍ തിരഞ്ഞെടുത്തതും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി

കര്‍ണാടിന്റെ വാക്കുകള്‍ പിടിവിട്ടു

കര്‍ണാടിന്റെ വാക്കുകള്‍ പിടിവിട്ടു

ബെംഗളൂരു വിമാനത്താവളത്തിന്റെ പേര് ടിപ്പു സുല്‍ത്താന്റെ പേരിലാക്കിയാല്‍ നന്നാവുമെന്ന ഗിരീഷ് കര്‍ണാടിന്റെ വാക്കുകളോടെ സര്‍ക്കാര്‍ തികച്ചും പ്രതിസന്ധിയിലായി. ബെംഗളൂരുവിന്റെ ശില്‍പിയായ കെംപെഗൗഡയുടെ പേരിലുള്ള വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന അഭിപ്രായം പരസ്യമായി തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലായിപ്പോയി സിദ്ധരാമയ്യ. ഈ വിവാദം സഭയെ പിടിച്ചുലക്കും എന്നത് മൂന്നരത്തരം.

മൂഡബിദ്രി കൊലപാതകം

മൂഡബിദ്രി കൊലപാതകം

മൂഡബിദ്രിയിലെ വി എച്ച് പി നേതാവിന്റെ കൊലപാതകമാണ് പ്രതിപക്ഷമായ ബി ജെ പി കര്‍ണാടക വിധാന്‍ സൗധയില്‍ ഉന്നയിക്കാന്‍ പോകുന്ന മറ്റൊരു വിഷയം

മന്ത്രിയുടെ ഭാര്യയുടെ കോഴ

മന്ത്രിയുടെ ഭാര്യയുടെ കോഴ

സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് ടി വി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെട്ടിരുന്നു. മന്ത്രി ആഞ്ജനേയ രാജിവെക്കണമെന്ന് ബി ജെ പി ഇതിനോടകം തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ബലാത്സംഗങ്ങളുടെ നാട്

ബലാത്സംഗങ്ങളുടെ നാട്

തുടര്‍ച്ചയായി കൂട്ടബലാത്സംഗങ്ങള്‍ നടക്കുകയാണ് ബെംഗളൂരുവില്‍. 22 കാരിയായ കോള്‍ സെന്റര്‍ ജീവനക്കാരി, ടെന്നീസ് ക്ലബില്‍ 30 കാരി എന്നിവരാണ് അടുത്തിടെ പീഡനത്തിന് ഇരയായത്. ഹോസ്‌കോട്ടെയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ഡ്രൈവറും സഹായിയും ചേര്‍ന്ന് പീഡിപ്പിച്ച സംഭവവും ഉണ്ടായി.

മലയാളി മന്ത്രിയെ മാറ്റി

മലയാളി മന്ത്രിയെ മാറ്റി

2 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാത്സംഗം ആവില്ല എന്ന് തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ക്കൊടുവിലാണ് മലയാളി കൂടിയായ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജിനെ മാറ്റിയത്. പകരം വന്ന കെ പി സി സി പ്രസിഡണ്ട് പരമേശ്വര, ടെന്നീസ് ക്ലബില്‍ പീഡനത്തിന് ഇരയായ യുവതിയെ കളിയാക്കി സംസാരിച്ചത് അതിലും വലിയ വിവാദമായി.

English summary
A 10-day session of the state legislature will commence from November 16th, Monday in vidhana soudha Bengaluru. The Opposition is expected to use the session for attacking the Congress government in the issue of Madikeri clash, Tippu jayanthi celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X