എലിയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു
ഹൈദരാബാദ്: ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് എലിയുടെ കടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ ഹൈദരബാദില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്
വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നു ആണ്‍കുഞ്ഞിന്റെ വിരലുകളിലാണ് എലി കടിച്ചതെന്നും

ഐ.സി.യുവില്‍ എലി സാന്നിധ്യം രൂക്ഷമാണെന്നും എലി കുട്ടിയെ കടിച്ചതായും രണ്ടു ദിവസം മുമ്പ് കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിരുന്നു. എലികളെ പിടിക്കാന്‍ അധികൃതര്‍ ഐ.സി.യുവില്‍ എലിക്കെണികള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ കുട്ടിയെ എലി വീണ്ടം ആക്രമിച്ചു. എന്നാല്‍ മൂത്രത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായ കുട്ടി രാവിലെ മരണത്തിന് കീഴടങ്ങുകയയിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications