ജനിച്ച് പത്താം ദിവസം പാന്‍കാര്‍ഡ്
ദില്ലി ഏറ്റവും ചെറിയ പ്രായത്തില്‍ പാന്‍കാര്‍ഡ് സ്വന്തമാക്കിയ റെക്കോഡ് രാജ്ഘോട്ടിലെ അഹ്ന മോഡിയ്ക്ക്. ജനിച്ച പത്താം ദിവസമാണ് അഹ്‌നയ്ക്ക് കാര്‍ഡ് ലഭിക്കുന്നത്.
അപൂര്‍വ മോഡിയ്ക്കും അഷിനിബെന്‍ മോഡിയ്ക്കും ഒക്ടോബര്‍ 21നാണ് മകള്‍ പിറന്നത്. മകള്‍ക്ക് എന്തെങ്കിലും പ്രത്യേക സമ്മാനം നല്‍കണമെന്ന സ്വപ്‌നമാണ് ഈ പാന്‍കാര്‍ഡ് ലഭിക്കുന്നതിന് അടിസ്ഥാനം.

രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും മോഡിയുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചു. അതിവേഗതയില്‍ ഇഷ്യു ചെയ്ത ജനന സര്‍ട്ടിഫിക്കറ്റാണ് പാന്‍കാര്‍ഡ് എളുപ്പത്തില്‍ നേടി കൊടുത്തത്.
നേരത്തെ ഒന്നരവയസ്സുള്ള മകന്‍ അര്‍ഹമിനും പാന്‍കാര്‍ഡ് ആവശ്യപ്പെട്ട് ഇയാള്‍ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. 22 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ പാന്‍കാര്‍ഡ് നേടിയ പശ്ചിമബംഗാളിലെ പെണ്‍കുട്ടിയുടെ പേരിലാണ് റെക്കോഡുണ്ടായിരുന്നത്.
ബിപാഷ മൊഡാക് എന്ന പെണ്‍കുട്ടി 2010 ആഗസ്തിലാണ് ഈ റെക്കോഡ് സ്ഥാപിച്ചത്. ഇത് തകര്‍ക്കുകയായിരുന്നു ലക്ഷ്യം.












Click it and Unblock the Notifications