കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ബോഡോ ആക്രമണം, 10 മരണം

Google Oneindia Malayalam News

ഗുവാഹത്തി: രണ്ടു വര്‍ഷം മുമ്പ് വംശീയ കലാപത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ട അസമിലെ കൊക്രജാര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ 10 പേര്‍ മരിച്ചു. നാഷണല്‍ ഡെമോക്രാറ്റി ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് പ്രവര്‍ത്തകരാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

ഗോരേശ്വര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള ബാലപരഞ്ജന്‍ ഗ്രാമത്തിലെ രണ്ടു വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെ ആയുധധാരികളായെത്തിയ സംഘം വിവേചനരഹിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏഴുപേര്‍ സംഭവം സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

Kokrajhar Attack

കഴിഞ്ഞ രാത്രി ബക്‌സ ജില്ലയിലുണ്ടായ ആക്രമണത്തിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കുവേണ്ടി പോലും അര്‍ദ്ധസൈനിക വിഭാഗങ്ങളും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കണമെന്ന് അസം സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്കു നേരെ ബോഡോ ലാന്‍ഡ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായാണ് ബോഡോ ലാന്‍ഡ് പ്രവര്‍ത്തകര്‍ ഈ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. അനിയന്ത്രിതമായി കുടിയേറ്റക്കാര്‍ കടന്നുവരുന്നത് മേഖലയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപവും സംഘടനകള്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുണ്ട്.

English summary
10 people have been killed since yesterday in Assam's Kokrajhar district, which had seen ethnic violence two years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X