കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഒറ്റയടിക്ക് 10 BSP നേതാക്കള്‍ കോണ്‍ഗ്രസില്‍ | Oneindia Malayalam

ഭോപ്പാല്‍: ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത് വന്‍ രാഷ്ട്രീയമാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുത്ത്. 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. കമല്‍ നാഥ് സര്‍ക്കാരിന്‍റെ കര്‍ഷക സൗഹൃദ നടപടികള്‍ ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികള്‍ പാര്‍ട്ടിയുടെ ജനപ്രീതി ഉയര്‍ത്തുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

<strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം</strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. നിയമസഭാ വിജയത്തിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കരുത്താര്‍ജ്ജിച്ച് കോണ്‍ഗ്രസ്

കരുത്താര്‍ജ്ജിച്ച് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.എസ്പി,ബിഎസ്പി അംഗങ്ങളുടെ കൂടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ സംസ്ഥാനത്ത് തിരിച്ച് വരവ് ബിജെപി, ബിഎസ്പി നേതാക്കളെയടക്കം മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

 സംസ്ഥാന അധ്യക്ഷനും എംപിയും

സംസ്ഥാന അധ്യക്ഷനും എംപിയും

ഒറ്റ ദിവസം കൊണ്ട് ഇവിടെ 10 ബിഎസ്പി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ബിഎസ്പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പാര്‍ട്ടി എംപിയും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്.

 ബിഎസ്പിയുടെ ആരോപണം

ബിഎസ്പിയുടെ ആരോപണം

മധ്യപ്രദേശില്‍ ബിഎസ്പിയുടെ കൂടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാക്കളാണ് കോണ്‍ഗ്രസില്‍ എത്തിയതെന്നാണ് ബിഎസ്പി നേതൃത്വം പറഞ്ഞത്.

 ചേര്‍ന്നത് ഇവര്‍

ചേര്‍ന്നത് ഇവര്‍

ബിഎസ്പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് അഹിര്‍വാര്‍, സത്യപ്രകാശ് ജാധവ്, ദേവദത്ത് സോണി , ബാബുലാല്‍ പഹല്‍വാന്‍, രവീന്ദ്ര പട്ടേല്‍, പൊഹാപ് ചൗധരി, മഞ്ജു സര്‍ഫ്, കോമല്‍ പ്രസാദ്,, വിനോദ് റായ്, രാംസേവക് ദാംലേ എന്നിവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

 കമല്‍നാഥിന്‍റെ സാന്നിധ്യം

കമല്‍നാഥിന്‍റെ സാന്നിധ്യം

മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം. നേരത്തേ മുന്‍ ബിഎസ്പി നേതാവും എംപിയുമായ ദേവരാജ് സിങ്ങ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു അന്ന് കമല്‍നാഥ് പ്രതികരിച്ചത്.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ബിഎസ്പിയില്‍ ജനാധിപത്യമില്ലെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു. യുപിക്കാരനായ സംസ്ഥാന അധ്യക്ഷന്‍റെ ഭരണം സംസ്ഥാനത്തെ പാര്‍ട്ടിയെ ഇല്ലാതാക്കുകയാണെന്ന് മുന്‍ എംപി ദേവരാജ് പട്ടേല്‍ പറഞ്ഞു. 2009 - 2014 കാലഘട്ടത്തില്‍ എംപിയായിരുന്ന തനിക്ക് സംസ്ഥാന അധ്യക്ഷനെ മറികടന്ന് പാര്‍ട്ടി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ദേവരാജ് ആരോപിച്ചു.

 പാര്‍ട്ടി വിരുദ്ധര്‍

പാര്‍ട്ടി വിരുദ്ധര്‍

അതേസമയം നേതാക്കളുടെ വാദങ്ങള്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ദ്വാരക പ്രസാദ് തള്ളി. കോണ്‍ഗ്രസില്‍ ചേര്‍ന്നവരെയെല്ലാം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയവരാണെന്ന് പ്രസാദ് പറഞ്ഞു.

 ഒഴുക്ക് തുടരുന്നു

ഒഴുക്ക് തുടരുന്നു

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഏത് പാര്‍ട്ടിയിലും ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പ്രസാദ് വ്യക്തമാക്കി. അധികാരത്തില്‍ ഏറിയത് മുതല്‍ സംസ്ഥാനത്ത് നിരവധി പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ബിജെപി ,ബിഎസ്പി നേതാക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

 പ്രബലനായ എംപി

പ്രബലനായ എംപി

അതില്‍ ഒരാളാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ രാമകൃഷ്ണ കുസ്മാരിയ. 1991 മുതല്‍ 99 വരെ മധ്യപ്രദേശിലെ ദാമോ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലോക്‌സഭയിലെത്തിയ നേതാവാണ് കുസ്മാരിയ.. മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കുസ്മാരിയ ബിജെപി വിട്ടത്

 എംഎല്‍എയും

എംഎല്‍എയും

ജനവരി 18നായിരുന്നു മറ്റൊരു ബിജെപി എംഎല്‍എയായ രമേഷ് സക്സേന കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സേഹോര്‍ എംഎല്‍എയായിരുന്നു രമേഷ്. മുഖ്യമന്ത്രി എന്ന നിലയില്‍ കമല്‍നാഥിന്‍റെ പ്രവര്‍ത്തനം മികവുറ്റതാണെന്നായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാലെ സക്സേനയുടെ പ്രതികരണം.

 വാതിലുകള്‍ തുറന്നിടും

വാതിലുകള്‍ തുറന്നിടും

സമാന ചിന്താഗതിയുള്ളവര്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് തങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. ബിഎസ്പി നേതാക്കള്‍ തങ്ങളുടെ ഇഷ്ടപ്രകാരമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. അത് ബിഎസ്പി കോണ്‍ഗ്രസ് സഖ്യത്തെ ബാധിക്കില്ലെന്നും ചതുര്‍വേദി പറഞ്ഞു.

 മുതലെടുപ്പുമായി ബിജെപി

മുതലെടുപ്പുമായി ബിജെപി

അതേസമയം ബിഎസ്പി നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മുതലെടുത്ത് ബിജെപി രംഗത്തെത്തി. ഏത് പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നാലും ആ പാര്‍ട്ടിയെ നശിപ്പാക്കാനാണ് കോണ്‍ഗ്രസ് ഇതുവരെ ശ്രമിച്ചിട്ടുള്ളൂവെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു.

<strong><br>" title="
"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"
" />
"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

<strong>മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം</strong>മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം

English summary
10 ex-BSP leaders join Congress in MP hours before LS polls announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X