കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!

Google Oneindia Malayalam News

പനാജി: കർണാടയ്ക്ക് പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി. 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരണമെന്ന ആവശ്യവുമായി സ്പീക്കർ രാജേഷേ പട്നേക്കറെ സമീപിച്ചതായി റിപ്പോർട്ട്. ബിജെപിയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നവരിൽ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉണ്ട്.

<strong>മമത ബാനർജിയും ബിജെപിയിൽ ചേർന്നോ! മെമ്പർഷിപ്പ് കാർഡ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ</strong>മമത ബാനർജിയും ബിജെപിയിൽ ചേർന്നോ! മെമ്പർഷിപ്പ് കാർഡ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങ‍ള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു.

Goa MLAs

പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബിജെപിയിലേക്ക് ചേക്കേറുന്നവരിൽ ഉൾപ്പെടുന്നു. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും.

ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെ 15 എംഎല്‍എമാരാണുള്ളത്. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. വിമത എംഎൽഎമാർ കൂടി ചേരുന്നതോടെ 27 അംഗമാകും. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ഭരണം കൈയ്യാളാനാകും.

English summary
10 Goa Congress MLAs on Wednesday approached Assembly Speaker Rajesh Patnekar to join the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X