യുപിയിൽ കെട്ടിടം തകർന്ന് വീണ് 10 മരണം; 5 പേർക്ക് പരിക്ക്..സ്ഥലത്ത് തെരച്ചിൽ തുടരുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് 10 പേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സാക്കിൾ നഗർ കോളനിയിലുള്ള കെട്ടിടമാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം നടന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
15 പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 11 പേരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 പേരും മരിക്കുകയായിരുന്നു.സാജിദ് (40), മകൾ സാനിയ (15), മകൻ സാഖിബ് (11), സിമ്ര (ഒന്നര വയസ്സ്), റീസ (7), നഫോ (63), ഫർഹാന (20), അലിസ (18), ആലിയ (6) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിലാണ്.

കെട്ടിടത്തിൻ്റെ ഉടമ ഇവിടെയൊരു ഡയറി ഫാം നടതുന്നുണ്ടായിരുന്നു. അപകടത്തിൽ രണ്ട് ഡസനിലധികം പോത്തുകളും കെട്ടിടത്തിന് ഉള്ളിൽ കുടിങ്ങിക്കിടക്കുന്നതായി സംശയം ഉണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മനുഷ്യരാരും ഇല്ലെന്ന് അവശിഷ്ടങ്ങൾക്കിടയിൽ ഇല്ലെന്ന് ഉറപ്പാക്കും വരെ പരിശോധന തുടരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ അറിയിച്ചു.












Click it and Unblock the Notifications