Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾ അറിയാൻ; വെറും 375 രൂപ മാത്രം മുടക്കൂ, 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് സ്കീം ഇതാ

കുവൈത്തിലെ അതിദാരുണ സംഭവത്തിൻറെ ഞെട്ടലിലാണ് ലോകം. 14 മലയാളികൾ ഉൾപ്പെടെ 50 പേരാണ് കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 50 ഓളം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച പലരുടേയും മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം ഇത്തരം അപകടങ്ങളിൽ പ്രവാസികൾക്ക് പരിരക്ഷ ഉറപ്പാക്കുന്ന പല ഇൻഷുറൻസ് സ്കീമുകളും ഉണ്ട്. പ്രവാസികൾക്ക് ഏറ്റവും ഗുണപ്പെടുന്ന കേന്ദ്രസർക്കാരിന്റെ പ്രവാസി ഭാരതീയ ഭീമ യോജനയെന്ന ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ഇന്ന് വിശദമായി അറിയാം.

pravasi2-1

2023 മുതൽ പ്രവാസികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി ഭാരതീയ ഭീമ യോജന. അപകട മരണമോ, അല്ലെങ്കിൽ എന്തെങ്കിലും അപകടത്തിൽ സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുന്ന പ്രവാസികൾക്ക് 10 ലക്ഷം വരെ രൂപ ഇൻഷുറൻസ് ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞ പ്രീമിയത്തിലൂടെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. തുടക്കത്തിൽ ഇസിആർ വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമായിരുന്നു പദ്ധതി. എന്നാൽ 2017 ൽ പാസ്പോർട്ട് കാറ്റഗറി പരിഗണിക്കാതെ തന്നെ എല്ലാ പ്രവാസികൾക്കുമായി പദ്ധതി വ്യാപിപ്പിച്ചു. പ്രവാസികൾക്ക് ഓൺലൈനായി തന്നെ പദ്ധതിയിൽ ചേരാം. പുതുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

വിദേശത്ത് ജോലി ചെയ്യുന്നതിനിടയിൽ അപകട മരണം സംഭവിക്കുകയോ അല്ലെങ്കിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ പോളിസി ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ഇൻഷുറൻസ് ലഭിക്കുക. രണ്ടും മൂന്നും വർഷത്തേക്ക് യഥാക്രമം 275 രൂപയും 375 രൂപയുമാണ് പ്രീമിയം. അപേക്ഷകന്‍ പ്രവാസിയായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. 18- നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ഭാഗമാകാനാകുക. മറ്റ് മാർഗനിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

1.അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉള്ളതായി ഇന്ത്യൻ മിഷനുകളും വിദേശത്തുള്ള തസ്‌തികകളും നൽകുന്ന സാക്ഷ്യപത്രം ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കും.

2.പരിക്കുകൾ സംഭവിച്ചാൽ 1,00,000രൂപ വരെ ലഭ്യമാണ് . ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കായി 50,000 വരെ ലഭിക്കും

3. അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരികയോ ജോലിയില്‍നിന്ന് പിരിച്ചുവിടുകയോ ചെയ്താൽ വണ്‍വെ വിമാന ടിക്കറ്റ് തുക ലഭിക്കും.

4.പോളിസി ഉടമയുടെ കുുംബാംഗങ്ങൾക്ക് ഇന്ത്യയിൽ ആശുപത്രി ചിലവുകൾക്കായി 50,000 രൂപ ലഭിക്കും. ഭാര്യാഭർത്താക്കന്മാർക്കും 21 വയസ്സ് വരെയുള്ള ആദ്യത്തെ രണ്ട് കുട്ടികൾക്കുമായിരിക്കും ആനുകൂല്യം.

5.പ്രവാസികളായ സ്ത്രീകൾക്ക് പ്രസവച്ചെലവ് ആനുകൂല്യം 50,000 രൂപ വരെ.

6.പ്രവാസിയുടെ ആകസ്മിക മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ ഇവർക്കൊപ്പം അനുഗമിക്കുന്ന ഒരാൾക്ക്
എക്കണോമി ക്ലാസിൽ മടക്കയാത്രയ്ക്കുള്ള തുക അനുവദിക്കും.

7. പ്രവാസികളുടെ തൊഴില്‍ സംബന്ധ നിയമ കാര്യങ്ങൾക്ക് 45,000 രൂപ വരെ അനുവദിക്കും.

ആവശ്യമായ രേഖകൾ

അപകട മരണം സ്ഥിരീകരിക്കുന്ന പോലീസ് റിപ്പോര്‍ട്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സർട്ട്ഫിക്കറ്റ്, പാസ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( എല്ലാ പേജുകളും ) എന്നിവയാണ് പോളിസി തുക ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍.

സ്ഥിരമായ വൈകല്യം സംഭവിച്ചാൽ അപകടത്തെ തുടർന്നുള്ള ചികിത്സയെക്കുറിച്ചുള്ള മെഡിക്കൽ രേഖകൾ; കൂടാതെ യോഗ്യതയുള്ള മെഡിക്കൽ അതോറിറ്റി നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

1.ആദ്യം ഓൺലൈൻ ഫോമിൽ പ്രസക്തമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്. പൂർത്തിയാക്കിയാൽ പേയ്മെന്റ് പേജിലെത്തും

2.ഇവിടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക

3.അതിന് ശേഷം താത്പര്യമുള്ള പ്രീമിയം തിരഞ്ഞെടുക്കാം. ഏറ്റവും അനുയോജ്യമായ പേയ്‌മെൻ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് അതിനനുസരിച്ച് പേയ്‌മെൻ്റ് നടത്താം.

4. പേയ്മെന്റ് പൂർത്തിയാക്കിയാൽ കൺഫർമേഷൻ പേജിലേക്ക് പോയി പേജ് ഡൗൺലോഡ് ആക്കിയെടുത്ത് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+