നോയ്ഡയില്‍ നിന്നും 10 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു
ലെഖ്‌നൗ: നോയ്ഡയില്‍ നിന്നും പത്ത് മാവോയിസ്റ്റുകലെ ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌കോര്‍ഡ് അറസ്റ്റ് ചെയ്തു. നോയ്ഡയില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ കയ്യില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുടെ പോലീസ് പിടിച്ചെടുത്തു.
ബീഹാറിലും യുപിയിലുമായി സംഘത്തിന്റെ അടിത്തറ കെട്ടിയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പോലീസിനോട് ഇവര്‍ പറഞ്ഞു. ഇതിനായി കുറ്റകൃത്യങ്ങള്‍ നടത്തി പണം സമ്പാദിക്കുകയാണ് ലക്ഷ്യം.

രജ്ഞിത് പസ്വാന്‍, കൃഷ്ണ കുമാര്‍ റാം, പവന്‍ കുമാര്‍ ജാ, സുനില്‍ കുമാര്‍ യാദവ്, ഷൈലേന്ദ്ര കുമാര്‍, സച്ചിന്‍ കുമാര്‍, സുരാജ്, ആശിശ് സരസ്വത്, ബ്രിജ് കിഷോര്‍ ടോമര്‍, സുനില്‍ രവിദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത സംഘത്തിലെ മൂന്ന് പേര്‍ മുന്‍പും നക്‌സല്‍ പ്രവര്‍ത്തകരായിരുന്നു. അറസ്റ്റിലായ രജ്ഞിത്താണ് ബോംബ് നിര്‍മ്മാണത്തിനും ആക്രമണത്തിനും നേതൃത്വം നല്‍കിയിരുന്നത് എന്ന് പോലീസ് പറയുന്നു. 2004 ല്‍ അറസ്റ്റിലായ ഇയാള്‍ 2012ലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.
നോയ്ഡയില്‍ രണ്ട് വീടും ഒരു കടയും വാടയ്ക്ക് എടുത്ത് ഭൂമി കച്ചവടത്തിന്റെ മറവിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ 11 മാസമായി സംഘം പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ആഴ്ചയില്‍ സംഘം താമസിക്കുന്ന ഫഌറ്റിലെ അംഗങ്ങളാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications