കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി നല്‍കാത്തതിനാല്‍ മരുന്ന് നല്‍കിയില്ല; പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് നഴ്‌സിന്റെ ക്രൂരത...

  • By Vishnu
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുത്രിയില്‍ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് നഴ്‌സിന്റെ ക്രൂരത. കൈക്കൂലി കൊടുക്കാത്തതിനാല്‍ കുത്തിവയ്പ്പ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് പൊലിഞ്ഞത് പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ ക്രൂരത നടന്നത്.

ബെഹ്‌റയ്ക്ക് സമീപത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സുമിത ശിവദ് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. കൈക്കൂലി നല്‍കത്തതിനെതുടര്‍ന്ന് ആസുപത്രിയിലെ നഴ്‌സ് കുത്തിവയ്പ്പ് എടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. കടുത്ത പനിയും ക്ഷീണവും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

Baby

കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് മരുന്ന് നല്‍കണമെങ്കിലും അഡ്മിറ്റിനുള്ള സൗകര്യമൊരുക്കണമെങ്കിലും പണം വേണമെന്ന് നഴ്‌സ് ആവശ്യപ്പെട്ടു. പണം നല്‍കാനാകില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതോടെ നഴ്‌സ് ഇവരോട് കയര്‍ത്ത് സംസാരിച്ചു. കുട്ടിക്ക് അടിയന്തരമായി നല്‍കേണ്ട കുത്തിവയ്പ്പ് മനപ്പൂര്‍വ്വം വൈകിക്കുകയായിരുന്നു.

Read More: ആത്മഹത്യക്കുറിപ്പെഴുതിയത് കൈവെള്ളയിലും കാലിലും; യുവതിയുടെ മരണത്തില്‍ ദുരൂഹത...

സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ക്രൂരമായാണ് കുടുംബത്തോട് പെരുമാറിയത്. അഡ്മിറ്റ് ചെയ്യാനുള്ള രേഖകള്‍ ശരിയാക്കുന്നതിനും കുട്ടിക്ക് കിടക്കാനായി ബെഡ് സജ്ജീകരിക്കുന്നതിനും മെഡിക്കല്‍ അസിസ്റ്റന്റും ആശുപത്രിയിലെ ഒരു തൂപ്പുകാരിയും പണം ചോദിച്ചെന്ന് ഇവര്‍ ആരോപിക്കുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത് കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ കുഞ്ഞിന്റെ മൃതദേഹമുമായി അവര്‍ പ്രതിഷേധിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാത്രമാണ് കൈക്കൂലി വാങ്ങിക്കാത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൂപ്പുകാരും നഴ്‌സുമ്മാരുമെല്ലാം സൗജന്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിന് പോലും കൈക്കൂലി വാങ്ങുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Read More: ഇംഗ്ലീഷ് ഇനി അത്യാവശ്യത്തിന് മതി; സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണഭാഷ മലയാളമാക്കാന്‍ നിര്‍ദ്ദേശം...

ചികിത്സ നിഷേധിച്ച നഴ്‌സിനും കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരെയും കുട്ടികളെ വാര്‍ഡില്‍ നിന്ന് മാറ്റിയെന്നും ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്വേഷണം വെറും പ്രഹസനമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും നിരവധി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
A sick 10-month-old boy died because UP govt hospital hospital's staff allegedly demanded bribes to give the baby medical aid, the infants parents alleged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X